Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാധ്യമ പ്രവർത്തനം,...

മാധ്യമ പ്രവർത്തനം, പ്രസിദ്ധീകരണം: കരട് നിയമ ശിപാർശകൾ മന്ത്രിസഭ ചർച്ച ചെയ്തു

text_fields
bookmark_border
മാധ്യമ പ്രവർത്തനം, പ്രസിദ്ധീകരണം: കരട് നിയമ ശിപാർശകൾ മന്ത്രിസഭ ചർച്ച ചെയ്തു
cancel

ദോഹ: മാധ്യമ പ്രവർത്തനം, പ്രസിദ്ധീകരണം, കലാ പ്രവർത്തനങ്ങൾ എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച പുതിയ കരട് നിയമം സംബന്ധിച്ച ശൂറാ കൗൺസിൽ ശിപാർശകൾ മന്ത്രിസഭ ചർച്ച ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദീവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് നിയമത്തിൽ ശൂറാ കൗൺസിൽ ശിപാർശകൾ വിശകലനം ചെയ്തത്.

പുതിയ കരട് നിയമത്തിൽ ജേണലിസം, മാധ്യമങ്ങൾ, പ്രസിദ്ധീകരണ സ്​ഥാപനങ്ങൾ, വിതരണം, ചലച്ചിത്ര തിയറ്ററുകൾ, സ്വകാര്യ േബ്രാഡ്കാസ്​റ്റ് സ്​റ്റേഷനുകൾ, അഡ്വർട്ടൈസിങ്​, പബ്ലിക് റിലേഷൻസ്​, മാധ്യമ സേവന ഓഫിസുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള 74 വകുപ്പുകളാണുള്ളത്. പ്രസിദ്ധീകരണം സംബന്ധിച്ച 1979 ലെ 8ാം നമ്പര്‍ നിയമം, പരസ്യം, പബ്ലിക് റിലേഷന്‍സ്, കലാപരമായ പ്രൊഡക്​ഷന്‍, അനുബന്ധ ജോലികള്‍ എന്നിവ സംബന്ധിച്ച 1993ലെ 16ാം നമ്പര്‍ നിയമം എന്നിവക്ക്​ പകരമായാണ് പുതിയ കരട് നിയമം തയാറാക്കിയിരിക്കുന്നത്. പത്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, മീഡിയകലാ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സാങ്കേതിക പുരോഗതിയും അഭിപ്രായ, മാധ്യമ സ്വാതന്ത്ര്യങ്ങള്‍ക്കുള്ള പിന്തുണയും ഉറപ്പാക്കിയുള്ളതാണ് പുതിയ നിയമം.

കോവിഡ്-19 സംബന്ധിച്ച ഏറ്റവും പുതിയ സാഹചര്യങ്ങളും സംഭവ വികാസങ്ങളും മന്ത്രിസഭ ചർച്ച ചെയ്തു. കോവിഡ്-19 വ്യാപനം തടയുന്നതിനും രോഗം വരാതെ സൂക്ഷിക്കുന്നതിനും സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിെൻറ പ്രധാന്യവും മന്ത്രിസഭ ഊന്നിപ്പറഞ്ഞു. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്നും സുരക്ഷാ മുൻകരുതലുകളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടാക്സ്​ വെയർ ഹൗസുമായി ബന്ധപ്പെട്ട ബാങ്ക് ഗ്യാരണ്ടീ വാല്യൂ തീരുമാനിക്കുന്നതിനുള്ള ധനകാര്യ മന്ത്രാലയത്തിെൻറ നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 2020 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ്​ അതോറിറ്റിയുടെ കംപ്ലയിൻറ്സ്​ കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭ പരിശോധിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Media work and publishing
Next Story