Malayalam News: Breaking & Latest Malayalam news | Madhyamam | മാധ്യമം മലയാളം വാർത്തകൾ
ജിദ്ദ: സൗദിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കോവിഡ് സാഹചര്യത്തിലും റെക്കോഡ് നിരക്കിലേക്കുയർന്നു.
ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാരപങ്കാളിയായി സൗദി മാറിയതായും ഇന്ത്യൻ എംബസി അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന സൗദി വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തോടെ വിമാന സർവിസ് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കോവിഡ്​ പ്രതിസന്ധിയുണ്ടായശേഷമുള്ള സാമ്പത്തികവർഷത്തിലെ ആദ്യ പകുതിയിൽ 14.87 ശതകോടി യു.എസ് ഡോളറി​െൻറ ഉഭയകക്ഷി വ്യാപാരമാണ് സൗദിയും ഇന്ത്യയും നടത്തിയത്.
3.3 ശതകോടി ഡോളറായി സൗദിയുടെ ഇന്ത്യയിലെ നിക്ഷേപം വർധിച്ചിട്ടുണ്ട്. സൗദി കിരീടാവകാശിയുടെ മേൽനോട്ടത്തിലുള്ള പൊതുനിക്ഷേപ ഫണ്ടാണ് പുതിയ നിക്ഷേപങ്ങൾ നടത്തിയത്.
സൗദിയിലെ വൻകിട പദ്ധതികളായ നിയോം, ഖിദ്ദിയ്യ, ചെങ്കടൽ പദ്ധതി, അമാല എന്നിവയിൽ ഇന്ത്യൻ കമ്പനികൾ നിക്ഷേപത്തിന് എത്തുമെന്നും എംബസി പ്രത്യാശ പ്രകടിപ്പിച്ചു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാ​െൻറ ഇന്ത്യ സന്ദർശനം ഉന്നതതല കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കും കാരണമായി.
30 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളുള്ള സൗദിയിലേക്ക് വിമാന സർവിസ് പുനരാരംഭിക്കണമെന്ന ആവശ്യവും യോഗത്തിൽ വന്നിരുന്നു.
‘യാ സൽമാൻ’ സംഗീത ആൽബമൊരുക്കിയ കലാകാരന്മാർ
‘യാ സൽമാൻ’ സംഗീത ആൽബമൊരുക്കിയ കലാകാരന്മാർ
ബുറൈദ: ദേശീയ ദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി കലാകാരന്മാർ അണിയിച്ചൊരുക്കിയ 'യാ സൽമാൻ' സംഗീത ആൽബം പുറത്തിറക്കി. സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ കരുത്തുറ്റ ഭരണനേതൃത്വത്തിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് സംഗീത ആൽബം ആരംഭിക്കുന്നത്. സമൃദ്ധിയുടെ ഒമ്പത് പതിറ്റാണ്ട് പിന്നിട്ട സൗദി അറേബ്യയുടെ വിജയഗാഥയാണ് സംഗീത ആൽബത്തി​െൻറ ഇതിവൃത്തം. സൗദിയിലെ പ്രമുഖ ടിക് ടോക് കലാകാരന്മാരും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഗായകർ സിഫ്‌റാൻ നിസാം, നിസാം തളിപ്പറമ്പ്, മെഹറുന്നീസ നിസാം, നൂറിൻ നിസാം എന്നിവർ ഒന്നിക്കുന്ന ഈ ആൽബം സൗദിയിലും നാട്ടിലുമായാണ് ചിത്രീകരണം പൂർത്തീകരിച്ചത്. കെ.വി.എം. മൻസൂർ പോട്ടൂർ രചന നിർവഹിച്ച ആൽബം മാധ്യമപ്രവർത്തകനും അൽ ഖസീം മീഡിയ ഫോറം ട്രഷററുമായ മിദ്​ലാജ് വലിയന്നൂരാണ്​ സംവിധാനം ചെയ്​തത്​.
വെ​ർ​ച്വ​ൽ പ​ഠ​ന​കാ​ല​ത്ത് 'ഗ​ൾ​ഫ് മാ​ധ്യ​മം' ന​ട​ത്തു​ന്ന ഫ്രീ​ഡം മെ​ഗാ​ക്വി​സ് പ​രി​പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ ഉ​പ​ഹാ​ര​മാ​ണ്. ന​മ്മു​ടെ രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​തി​െൻറ 75 വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ര​വാ​സി​സ​മൂ​ഹ​ത്തെ​യും ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ക്കു​ന്ന​ത് സ​ത്​​കൃ​ത്യ​മാ​ണ്. മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് അ​ത് ഏ​റെ സ​ഹാ​യ​ക​ര​മാ​കും. ഏ​ഴു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു​കൊ​ണ്ട് അ​റി​വ്‌ വ​ർ​ധി​പ്പി​ക്കാ​നും ഓ​ർ​മ​ശ​ക്തി പ​രീ​ക്ഷി​ക്കാ​നും ത​യാ​റാ​ക​ണം. ഇ​ന്ത്യാ ച​രി​ത്ര​ത്തോ​ടൊ​പ്പം നാം ​സ​മാ​ധാ​ന​പ​ര​മാ​യി അ​ധി​വ​സി​ക്കു​ക​യും സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ക​യും ചെ​യ്യു​ന്ന സൗ​ദി അ​റേ​ബ്യ​യു​ടെ ഗ​ത​കാ​ല​വും വ​ർ​ത്ത​മാ​ന​വും മ​ന​സ്സി​ലാ​ക്കാ​നും ഈ ​പ​രി​പാ​ടി ഉ​പ​ക​രി​ക്കും.
വ​രും ത​ല​മു​റ​ക്ക് അ​റി​വി​െൻറ​യും അ​നു​ഭ​വ​ങ്ങ​ളു​ടെ​യും പു​തി​യ വെ​ളി​ച്ചം പ്ര​ദാ​നം​ചെ​യ്യു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന 'ഗ​ൾ​ഫ് മാ​ധ്യ​മ'​ത്തെ പ്ര​ശം​സി​ക്കു​ന്നു. മെ​ഗാ​ക്വി​സി​ന് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ളും നേ​രു​ന്നു.
മീ​ര റ​ഹ്‌​മാ​ൻ
വൈ​സ് പ്രി​ൻ​സി​പ്പ​ൽ
ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ, റി​യാ​ദ്​
റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ്​ മുക്തരുടെ എണ്ണം ഉയർന്നു. പുതുതായി 57 പേർക്ക്​​ കോവിഡ്​ ബാധ സ്ഥിരീകരിച്ചപ്പോൾ 72 പേർ സുഖം പ്രാപിച്ചു. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി അഞ്ചുപേർ മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,46,792 ആയി. ഇതിൽ 5,35,783 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,684 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,325 ആയും കുറഞ്ഞു. ഇതിൽ 279 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 19, മക്ക 11, കിഴക്കൻ പ്രവിശ്യ 6, മദീന 6, ജീസാൻ 3, അസീർ 3, അൽഖസീം 2, നജ്റാൻ 2, തബൂക്ക് 2, ഹാഇൽ 1, അൽജൗഫ് 1, വടക്കൻ അതിർത്തി മേഖല 1. സൗദി അറേബ്യയിൽ ഇതുവരെ 41,288,515 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.
യു.എൻ പൊതുസഭയുടെ 76ാമത്​ സമ്മേളനത്തിൽ സൽമാൻ രാജാവ്​ പ്രസംഗിക്കുന്നു
യു.എൻ പൊതുസഭയുടെ 76ാമത്​ സമ്മേളനത്തിൽ സൽമാൻ രാജാവ്​ പ്രസംഗിക്കുന്നു
ജിദ്ദ: മധ്യപൗരസ്​ത്യ മേഖലയിൽ വൻനശീകരണായുധങ്ങൾ ഇല്ലാതാ​ക്കേണ്ടതുണ്ടെന്നും ഇറാൻ ആണവായുധങ്ങൾ നേടുന്നത് തടയണമെന്നും സൽമാൻ രാജാവ്​. ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയുടെ 76ാമത്​ സമ്മേളനത്തിൽ വീഡിയോ ലിങ്ക്​ വഴി നടത്തിയ പ്രസംഗത്തിലാണ്​ സൗദി ഭരണാധികാരി​ ഇക്കാര്യം പറഞ്ഞത്​.
ഇറാൻ അയൽ രാജ്യമാണ്. ആ രാജ്യവുമായുള്ള പ്രാരംഭ ചർച്ചകൾ ആത്മവിശ്വാസം വളർത്തുന്നതിനും അന്താരാഷ്​ട്ര നിയമങ്ങളും തത്വങ്ങളും പ്രമേയങ്ങളും അനുസരിച്ചുള്ള സഹകരണ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും പരമാധികാരത്തെ ബഹുമാനിക്കുന്നതിനും ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതിനും തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള എല്ലാത്തരം പിന്തുണ നിർത്തലാക്കുന്നതിനും വഴിയൊരുക്കുമെന്ന്​ പ്രതീക്ഷിക്കുന്നു. മധ്യപൗരസ്​ത്യ മേഖല നശീകരണായുധങ്ങളിൽ നിന്ന്​ മുക്തമാവണം. ഈ വീക്ഷണകോണിൽ നിന്നാണ്​ ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്​ട്ര ശ്രമങ്ങളെ രാജ്യം പിന്തുണക്കുന്നതെന്നും സൽമാൻ രാജാവ്​ പറഞ്ഞു. സുരക്ഷയും സ്ഥിരതയും ഉറപ്പിക്കുന്നതും സംഭാഷണത്തിനും സമാധാനപരമായ പരിഹാരങ്ങൾക്കും പിന്തുണ നൽകുന്നതും നല്ല നാളേക്ക്​ ജനങ്ങളുടെ അഭിലാഷങ്ങൾ കൈവരിക്കുന്നതിനും വലിയ പ്രാധാന്യം നൽകുന്നതാണ്​ രാജ്യത്തി​െൻറ വിദേശ നയം. ലിബിയയിലെയും സിറിയയിലെയും പ്രതിസന്ധികൾക്ക് ഐക്യരാഷ്​ട്ര സഭയുടെ കീഴിലുള്ള സമാധാനപരമായ പരിഹാരങ്ങളെയും അഫ്​ഗാനിസ്​താനിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനും അവിടുത്തെ ജനതയുടെ അവകാശങ്ങൾ ഉറപ്പ് വരുത്താനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളും രാജ്യം പിന്തുണക്കുന്നു. പലസ്തീൻ ജനതയുടെ അവകാശം ഉറപ്പുനൽകുന്ന, അന്താരാഷ്​ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തി​െൻറയും അടിസ്ഥാനത്തിൽ ഫലസ്​തീൻ പ്രശ്നത്തിന് ന്യായവും ശാശ്വതവുമായ പരിഹാരം വേണമെന്നാണ്​ ആഗ്രഹിക്കുന്നത്​.
അന്താരാഷ്​ട്ര നിയമങ്ങളോടും പ്രമേയങ്ങളോടും എപ്പോഴും പ്രതിബദ്ധത പുലർത്തിപോരുന്ന രാജ്യമാണ്​ സൗദി അറേബ്യ. എല്ലാ രാജ്യങ്ങളുടെയും ദേശീയ പരമാധികാരത്തെ ബഹുമാനിക്കുന്നു. മറ്റ്​ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപ്പെടാതിരിക്കുന്നു. എന്നാൽ ഇരുട്ടി​െൻറ ശക്തികൾ മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച്​ നടത്തുന്ന ആക്രമണത്തെ പ്രതിരോധിക്കാൻ രാജ്യം അതി​െൻറ നിയമാനുസൃതമായ അവകാശം ഉപയോഗപ്പെടുത്തുന്നു. രാജ്യത്തി​െൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അത്തരം ശക്തികളുടെ ശ്രമങ്ങളെ ശക്തമായി തന്നെ ​പ്രതിരോധിക്കുന്നു. ഭീകരതയും തീവ്രവാദവും നേരിടുന്നതിന്​ ശ്രമങ്ങൾ തുടരും. ഒപെക്​ പ്ലസ്​ സംഖ്യത്തിലൂടെയും ജി-20 യിലൂടെയും കോവിഡിനെ തുടർന്നുള്ള പ്രത്യാഘാതങ്ങൾ നേരിടാനും ആഗോള സമ്പദ്​ വ്യവസ്ഥയുടെ വീണ്ടെടുക്കലിനും​ അതീവ ശ്രദ്ധചെലുത്തിയിട്ടുണ്ട്​​. കഴിഞ്ഞ വർഷം ജി-20 അധ്യക്ഷ പദവിയിലിരിക്കെ കോവിഡിനെ നേരിടുന്നതിൽ സൗദി അറേബ്യ സുപ്രധാന പങ്ക് വഹിച്ചു. കോവിഡിനെ നേരിടാൻ മറ്റ്​ രാജ്യങ്ങൾ നടത്തുന്ന പ്രയത്​നങ്ങളെ സഹായിക്കുന്നതിന് 800 ദശലക്ഷം ഡോളർ സഹായം നൽകി. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സഹായം ആവശ്യമുള്ള രാജ്യങ്ങയെും പ്രകൃതി ദുരന്തങ്ങളും മാനുഷിക പ്രതിസന്ധികളും ബാധിച്ച ജനതകളെയും സഹായിക്കുന്നത്​ തുടരുന്നു​. ജീവകാരുണ്യ സഹായങ്ങൾ എത്തക്കുന്ന കാര്യത്തിൽ 2021ൽ അറബ്, ഇസ്​ലാമിക രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തും ആഗോള തലത്തിൽ മൂന്നാം സ്ഥാനത്തും എത്തിയെന്നും സൽമാൻ രാജാവ്​ കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വ്യതിയാനവും അതി​െൻറ പ്രതികൂല ഫലങ്ങളും ഉയർത്തുന്ന പൊതുവായ വെല്ലുവിളിയെ നേരിടാൻ യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യത്തെ രാജ്യം തിരിച്ചറിയുന്നതായി രാജാവ്​ പറഞ്ഞു. ഇതിനായി സൗദി അറേബ്യ മധ്യപൗരസ്​ത്യ മേഖലയ്ക്കും ലോകത്തിനും ഗുണപരമായ സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രീൻ സൗദി, ഗ്രീൻ മിഡിൽ ഈസ്​റ്റ്​, സർക്കുലർ കാർബൺ സമ്പദ്‌ വ്യവസ്ഥ എന്നിവ അന്താരാഷ്​ട്ര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഫലപ്രദവും സ്വാധീനപരവുമായ സംഭാവന നൽകും. വിഷൻ 2030​െൻറ സാരാംശം രാജ്യം അഭിവൃദ്ധി കൈവരിക്കുകയും മികച്ച ഭാവി സൃഷ്​ടിക്കുകയും ചെയ്യുക എന്നതാണ്. രാജ്യത്തി​െൻറ സമ്പദ്‌ വ്യവസ്ഥ മികച്ചതാകാനും സമൂഹത്തെ ലോകതലത്തിൽ​ എല്ലാ രംഗത്തും ഇടപെടാൻ കഴിയുന്നവരാക്കി മാറ്റുന്നതിനുമാണിത്​​. അതാരംഭിച്ച്​ അഞ്ച്​ വർഷത്തിനുള്ളിൽ പല മേഖലകളിലും വലിയ മുന്നേറ്റങ്ങൾ നടത്താനായെന്നും സൽമാൻ രാജാവ്​ പറഞ്ഞു.