Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വരുന്നൂ, ഹ്യൂണ്ടായ്​ ജെനസിസ്;​ ആഢംബരങ്ങളുടെ തമ്പുരാൻ
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightവരുന്നൂ, ഹ്യൂണ്ടായ്​...

വരുന്നൂ, ഹ്യൂണ്ടായ്​ ജെനസിസ്;​ ആഢംബരങ്ങളുടെ തമ്പുരാൻ

text_fields
bookmark_border

ജെനസിസ്​ എന്ന്​ കേട്ടിട്ടില്ലാത്തവർക്കായി അൽപ്പം ചില കാര്യങ്ങൾ വിശദീകരിക്കാം. ഹ്യൂണ്ടായുടെ ആഢംബര വാഹന വിഭാഗമാണ്​ ജെനസിസ്​. ടൊയോട്ടക്ക്​ ലെക്​സസ്​ പോലെയാണിതെന്ന്​ പറഞ്ഞാൽ പെ​െട്ടന്ന്​ മനസിലാകും. 2015 ലാണ്​ ഹ്യുണ്ടായ്​ ജെനസിസിനെ ആഗോളവിപണിയിൽ അവതരിപ്പിച്ചത്​. ബെൻസിനോടും ഒാഡിയോടും ബിഎംഡബ്ല്യുവിനോടും ജാഗ്വാറിനോടുമൊക്കെ മത്സരിക്കുകയാണ്​ ജെനസിസി​െൻറ ദൗത്യം. ജെനസിസ്​ ബ്രാൻഡിൽ നിലവിൽ ഒരു ഫുൾസൈസ്​ എസ്​.യു.വിയാണുള്ളത്​. പേര്​ ജി.വി 80


ബ്രാൻഡി​െൻറ രണ്ടാമത്തെ ആഢംബര എസ്‌യുവിയാണ്​ ജി.വി 70. ഓഡി ക്യു 5, ബിഎംഡബ്ല്യു എക്‌സ് 3, മെഴ്‌സിഡസ് ബെൻസ് ജിഎൽസി എന്നിവയുമായി വിപണിയിൽ മത്സരിക്കുന്ന വാഹനമാണ്​ ജി.വി 80. റിയർ ഡ്രൈവ് ആർക്കിടെക്​ചർ അടിസ്ഥാനമാക്കി നിർമിച്ച ജിവി 70 ഒരു ഓൾ-വീൽ ഡ്രൈവ് വാഹനമാണ്​. 245 എച്ച്പി കരുത്തുള്ള 2.0 ലിറ്റർ ടർബോചാർജ്​ഡ്​ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​. 196 എച്ച്പി കരുത്തുള്ള ഒരു 2.2 ലിറ്റർ ഡീസൽ എഞ്ചിനും ഉണ്ടാകും. അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായ് ട്യൂസോൺ എസ്‌യുവിയുമായാണ്​ മറ്റ്​ സാ​േങ്കതികകാര്യങ്ങളിൽ ജിവി 70 ക്ക്​ കൂടുതൽ സാമ്യമുള്ളത്​. രണ്ട് വേരിയൻറുകളാവും വാഹനത്തിനുള്ളത്​.


ഒരു സാധാരണ പതിപ്പും സ്‌പോർട്ട് മോഡലും പ്രതീക്ഷിക്കപ്പെടുന്നു. ഹ്യൂണ്ടായിയുടെ 2025 റോഡ്​മാപ്പ് അനുസരിച്ച് അടുത്ത വർഷം ആദ്യത്തെ ഓൾ-ഇലക്ട്രിക് ജെനസിസും പുറത്തുവരും. ഇന്ത്യയിലേക്കുള്ള ജെനസിസി​െൻറ വരവിനെപറ്റി ഹ്യൂണ്ടായ്​ പൂർണവിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. ​പൂർണമായും നിർമിച്ച്​ ഇറക്കുമതി ചെയ്യുന്നതിനുപകരം വാഹനഭാഗങ്ങൾ എത്തിച്ച്​ കൂട്ടിച്ചേർത്ത്​ വിൽക്കുന്നതിനാകും ഹ്യൂണ്ടായ്​ പ്രധാന്യം നൽകുകയെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiGenesisGenesis GV70laxury suv
Next Story