Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ ഇന്ത്യ വിൽക്കാൻ...

എയർ ഇന്ത്യ വിൽക്കാൻ പുതിയ ഓഫറുമായി കേന്ദ്ര സർക്കാർ

text_fields
bookmark_border
എയർ ഇന്ത്യ വിൽക്കാൻ പുതിയ ഓഫറുമായി കേന്ദ്ര സർക്കാർ
cancel

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ വി​റ്റൊ​ഴി​വാ​ക്കാ​ൻ കൂ​ടു​ത​ൽ ഇ​ള​വു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. അ​തി​ഭീ​മ​മാ​യ ക​ട​ബാ​ധ്യ​ത​യു​മാ​യി വി​മാ​ന​ക്ക​മ്പ​നി ഏ​റ്റെ​ടു​ക്കാ​ൻ വ്യ​വ​സാ​യി​ക​ളെ തേ​ടി പ​ല​വ​ട്ടം വ്യ​വ​സ്​​ഥ മാ​റ്റി​യി​ട്ടും ആ​രും വ​രാ​ത്ത​തു​കൊ​ണ്ടാ​ണ്​ വി​ൽ​പ​ന ന​യ​ത്തി​ൽ പു​തി​യ മാ​റ്റം.

അ​ത​നു​സ​രി​ച്ച്​ സ്​​ഥാ​പ​ന​മൂ​ല്യം അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി ക​മ്പ​നി വി​ൽ​ക്കും. ഓ​ഹ​രി​വി​ല അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള വി​ൽ​പ​ന​യാ​ണ്​ നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഓ​ഹ​രി​വി​ല, ക​ട​ബാ​ധ്യ​ത, എ​യ​ർ ഇ​ന്ത്യ​യു​ടെ നീ​ക്കി​യി​രി​പ്പു പ​ണം എ​ന്നി​വ​യാ​ണ്​ സ്​​ഥാ​പ​ന​മൂ​ല്യം ക​ണ​ക്കാ​ക്കു​ന്ന​തി​ന്​ പ​രി​ഗ​ണി​ക്കു​ന്ന​ത്.

എ​യ​ർ ഇ​ന്ത്യ മൊ​ത്ത​മാ​യി വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​തി​നാ​യി ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​വു​ന്ന ക​ട​ബാ​ധ്യ​ത, രൊ​ക്കം പ​ണ​മാ​യി സ​ർ​ക്കാ​റി​ന്​ ന​ൽ​കാ​ൻ ക​ഴി​യു​ന്ന തു​ക എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള താ​ൽ​പ​ര്യ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ഡി​സം​ബ​ർ 14 വ​രെ സാ​വ​കാ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. ജ​നു​വ​രി​യി​ൽ തു​ട​ങ്ങി​യ വി​ൽ​പ​ന ശ്ര​മ​ങ്ങ​ളു​ടെ കാ​ലാ​വ​ധി​യാ​ണ്​ പു​തു​ക്കി​യ​ത്.

2019 മാ​ർ​ച്ച്​ 31ലെ ​ക​ണ​ക്കു​പ്ര​കാ​രം എ​യ​ർ ഇ​ന്ത്യ​യു​ടെ ക​ട​ബാ​ധ്യ​ത 58,255 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഇ​തു​കൂ​ടി ഏ​റ്റെ​ടു​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നു ക​ണ്ട​തോ​ടെ ഓ​ഹ​രി വി​ൽ​പ​ന ശ്ര​മം പാ​ളി. തു​ട​ർ​ന്ന്​ 29,464 കോ​ടി രൂ​പ എ​യ​ർ ഇ​ന്ത്യ അ​സ​റ്റ്​ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി​യു​ണ്ടാ​ക്കി അ​ങ്ങോ​ട്ടു മാ​റ്റി. മ​റ്റു നീ​ക്കു​പോ​ക്കു​ക​ൾ കൂ​ടി ക​ഴി​ച്ച്​ എ​യ​ർ ഇ​ന്ത്യ​യു​ടെ ഇ​പ്പോ​ഴ​ത്തെ ക​ട​ബാ​ധ്യ​ത 23,286 കോ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air Indiagovt of india
Next Story