Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരിപ്പൂർ: 660 കോടി...

കരിപ്പൂർ: 660 കോടി നഷ്​ടപരിഹാരം, യാ​ത്ര​ക്കാ​ർ​ക്ക്​ 282 കോ​ടി

text_fields
bookmark_border
karippur air crash
cancel

ന്യൂ​ഡ​ൽ​ഹി: ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ട​ത്തി​ൽ 660 കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ഇ​ന്ത്യ​ന്‍ ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​ക​ളും ആ​ഗോ​ള ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​ക​ളും ചേ​ര്‍ന്ന്​ ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി. 378 കോ​ടി രൂ​പ എ​യ​ർ ഇ​ന്ത്യ​ക്കും 282 കോ​ടി രൂ​പ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ, പ​രി​ക്കേ​റ്റ​വ​ർ, ല​ഗേ​ജ്​ ന​ഷ്​​ട​മാ​യ​വ​ർ തു​ട​ങ്ങി യാ​ത്ര​ക്കാ​ർ​ക്ക്​​ ന​ൽ​കാ​നു​മാ​ണ്​ തീ​രു​മാ​നം.

എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ്​ ലി​മി​റ്റ​ഡ്​ 40 ശ​ത​മാ​നം ന​ഷ്​​ട​പ​രി​ഹാ​രം വ​ഹി​ക്കും. ബാ​ക്കി​വ​രു​ന്ന 60 ശ​ത​മാ​നം നാ​ഷ​ന​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി, ഒ​റി​യ​ൻ​റ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി, യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി എ​ന്നി​വ​ർ വ​ഹി​ക്കും.

പ്രാ​ഥ​മി​ക ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക 190 യാ​ത്ര​ക്കാ​ർ​ക്കാ​യി മൂ​ന്ന​ര കോ​ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ന്‍സ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ അ​തു​ൽ സാ​ഹി പ​റ​ഞ്ഞു. ആ​ഗ​സ്​​റ്റ്​ ഏ​ഴി​നാ​ണ്​ ദു​ബൈ​യി​ൽ​നി​ന്നു വ​ന്ന എ​യ​ർ ഇ​ന്ത്യ ബോ​യി​ങ്​ 737 വി​മാ​നം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ര​ണ്ടു​ വൈ​മാ​നി​ക​ര​ട​ക്കം 21 പേ​രാ​ണ്​ മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur Flight Crashkaripur compensation
Next Story