Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത​മി​ഴ്​​നാ​ട്...

ത​മി​ഴ്​​നാ​ട് മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ം: സ​ർ​ക്കാ​ർ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സം​വ​ര​ണം

text_fields
bookmark_border
ത​മി​ഴ്​​നാ​ട് മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ം: സ​ർ​ക്കാ​ർ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സം​വ​ര​ണം
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന്​ സ​ർ​ക്കാ​ർ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 7.5 ശ​ത​മാ​നം സം​വ​ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ ബി​ല്ലി​ന്​ 45 ദി​വ​സ​ത്തി​നു​ശേ​ഷം ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​ത്​ അം​ഗീ​കാ​രം ന​ൽ​കി. ഇ​തോ​ടെ സം​സ്​​ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ നി​ല​നി​ന്നി​രു​ന്ന അ​നി​ശ്ചി​ത​ത്വം നീ​ങ്ങി.

നീ​റ്റ്​ പ​രീ​ക്ഷ പാ​സാ​വു​ന്ന സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ജൂ​ലൈ​യി​ലാ​ണ്​ മ​ന്ത്രി​സ​ഭ യോ​ഗം അ​നു​മ​തി ന​ൽ​കി​യ​ത്. ​എ​ന്നാ​ൽ നി​യ​മ​സ​ഭ ​െഎ​ക​ക​ണ്​​ഠ്യേ​ന പാ​സാ​ക്കി​യ ബി​ല്ലി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പ്​ വെ​ക്കാ​ൻ കാ​ല​താ​മ​സം ഉ​ണ്ടാ​യ​തോ​ടെ മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ലും ഹ​ര​ജി​ക​ൾ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടു.

കെ. ​രാ​ജേ​ന്ദ്ര​ൻഗ​വ​ർ​ണ​ർ കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​െൻറ നി​യ​മോ​പ​ദേ​ശം തേ​ടി​യ​താ​ണ്​ കാ​ല​താ​മ​സ​ത്തി​ന്​ കാ​ര​ണ​മാ​യ​ത്. ആ​റാം ക്ലാ​സ്​ മു​ത​ൽ പ്ല​സ്​ ടു ​വ​രെ സ​ർ​ക്കാ​ർ സ്​​കൂ​ളി​ൽ പ​ഠി​ച്ച​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ഹോ​മി​യോ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

ഇ​ത​നു​സ​രി​ച്ച്​ 300ഒാ​ളം സ​ർ​ക്കാ​ർ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മു​ൻ​ഗ​ണ​ന ല​ഭി​ക്കു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്. നീ​റ്റ്​ പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ്​ ത​മി​ഴ​ക രാ​ഷ്​​ട്രീ​യ​ക​ക്ഷി​ക​ളു​ടെ പൊ​തു​വാ​യ നി​ല​പാ​ട്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലും സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ​ഠി​ച്ച കു​റ​ഞ്ഞ ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ്​ നീ​റ്റ്​ പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടു​ന്ന​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ പു​തി​യ സം​വ​ര​ണ നി​യ​മം പാ​സാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadu schoolmedical quota
Next Story