Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമീഷൻ, ഐ ഫോണ്‍:...

കമീഷൻ, ഐ ഫോണ്‍: വിവരങ്ങൾ തേടി സ്വപ്നയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്

text_fields
bookmark_border
swapna suresh
cancel

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് പ​ദ്ധ​തി ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ര്‍ണ​ക്ക​ട​ത്ത്​ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ സ്വ​പ്‌​ന സു​രേ​ഷി​നെ​യും സ​ന്ദീ​പ്​ നാ​യ​രെ​യും ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി വി​ജി​ല​ന്‍സ്. ലൈ​ഫ് പ​ദ്ധ​തി​യുെ​ട നി​ർ​മാ​ണ​ക​രാ​ർ ല​ഭി​ക്കാ​ൻ ക​മീ​ഷ​നാ​യി സ്വ​പ്ന​ക്ക് 4.48 കോ​ടി​യും അ​ഞ്ച് ഐ ​ഫോ​ണു​ക​ളും ന​ൽ​കി​യെ​ന്ന യൂ​നി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​െൻറ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സ്വ​പ്‌​ന​യെ വി​ജി​ല​ന്‍സ് പ്ര​ത്യേ​ക​സം​ഘം തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യാ​നാ​ണ്​ നീ​ക്കം. പൂ​ജ​പ്പു​ര സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സ​ന്ദീ​പ് നാ​യ​രെ​യും ചോ​ദ്യം ചെ​യ്യും. നേ​ര​ത്തേ കേ​സി​ലെ മ​റ്റൊ​രു പ്ര​തി സ​രി​ത്തി​െൻറ മൊ​ഴി വി​യ്യൂ​ര്‍ ജ​യി​ലി​ലെ​ത്തി ശേ​ഖ​രി​ച്ചി​രു​ന്നു. അ​ഞ്ച് ഐ ​ഫോ​ണു​ക​ളി​ൽ ഒ​രെ​ണ്ണം എം. ​ശി​വ​ശ​ങ്ക​റി​നാ​ണ് ന​ല്‍കി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല ശി​വ​ശ​ങ്ക​റി​നാ​യി​രു​ന്നു. ‍99,900 രൂ​പ​യു​ടെ ഫോ​ണാ​ണ് ശി​വ​ശ​ങ്ക​റി​ന് സ​മ്മാ​നി​ച്ച​ത്. മ​റ്റ് നാ​ല്​ ഫോ​ണു​ക​ള്‍ സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് അ​ട​ക്കം ന​ല്‍കി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഇ​ൻ​വോ​യി​സി​ൽ ആ​റ് ഫോ​ണു​ക​ളു​ടെ ഐ.​എം.​ഇ.​ഐ ന​മ്പ​റു​ണ്ടെ​ന്ന് വി​ജി​ല​ൻ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. 1,13,000 രൂ​പ​യു​ടെ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ആ​രെ​ന്ന്​ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. സ്വ​പ്ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​രു ഐ ​ഫോ​ൺ പ്ര​തി​പ​ക്ഷ​നേ​താ​വി​ന് ന​ൽ​കി​യെ​ന്ന സ​ന്തോ​ഷ് ഈ​പ്പ​െൻറ മൊ​ഴി വി​വാ​ദ​മാ​യി​രു​ന്നു. ആ​രോ​പ​ണം പ്ര​തി​പ​ക്ഷ​നേ​താ​വ് നി​ഷേ​ധി​ച്ചു.

വി​വാ​ദ​ങ്ങ​ളെ​തു​ട​ർ​ന്ന് ഫോ​ൺ ന​ശി​പ്പി​ച്ചി​രി​ക്കാ​മെ​ന്ന സം​ശ​യം വി​ജി​ല​ൻ​സി​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i phonelife mission scamSwapna Suresh
News Summary - Commission, iPhone: Vigilance to question swapna suresh seeking information
Next Story