Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാതന്ത്രസമര സേനാനി...

സ്വാതന്ത്രസമര സേനാനി കെ.ഇ മാമ്മൻ അന്തരിച്ചു

text_fields
bookmark_border
സ്വാതന്ത്രസമര സേനാനി കെ.ഇ മാമ്മൻ അന്തരിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ ഗാ​ന്ധി​യ​നും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യു​മാ​യ കെ.​ഇ. മാ​മ്മ​ൻ അ​ന്ത​രി​ച്ചു. 97 വ​യ​സ്സാ​യി​രു​ന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​​ത്തെ തു​ട​ർ​ന്ന്​ നെ​യ്യാ​റ്റി​ൻ​ക​ര നിം​സ്​ മെ​ഡി​സി​റ്റി​യി​ൽ മൂ​ന്ന​ര​വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്​​ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ആ​രോ​ഗ്യ​സ്​​ഥി​തി മോ​ശ​മാ​യ​തി​നെ​തു​ട​ർ​ന്ന്​ ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ചെ​യോ​ടെ വ​​​െൻറി​ലേ​റ്റ​റി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. 

മ​ദ്യ​വി​രു​ദ്ധ സ​മ​ര​ങ്ങ​ളി​ലെ മു​ന്ന​ണി​പ്പോ​രാ​ളി​യാ​യി​രു​ന്നു. ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തി​ലും സ​ർ സി.​പി​ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളി​ലും അ​ണി​നി​ര​ന്നു. ഒ​റ്റ​യാ​ൾ സ​മ​ര​ങ്ങ​ളി​ലൂ​ടെ ത​ല​സ്​​ഥാ​ന​ന​ഗ​രി​ക്കും സു​പ​രി​ചി​ത​നാ​ണ്. 97ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ്​ മ​ര​ണം. സ​ഹോ​ദ​ര​​​ൻ  ​െക.​ഇ. ഉ​മ്മ​​​​െൻറ മ​ക​ൻ ഗീ​വ​ർ​ഗീ​സി​​​​െൻറ കു​ന്നു​കു​ഴ​ി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു ഏ​റെ​നാ​ൾ. പി​ന്നീ​ടാ​ണ്​ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. രാ​വി​ലെ 11ഒാ​ടെ ആ​ശു​പ​ത്രി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ച മൃ​ത​ദേ​ഹം ഉ​ച്ച​ക്ക്​ മൂ​ന്നോ​ടെ കു​ന്നു​കു​​​​ഴി​യി​െ​ല വീ​ട്ടി​ലെ​ത്തി​ച്ചു. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ വീ​ട്ടി​ലെ പ്രാ​ർ​ഥ​ന​ക്കു​ശേ​ഷം പൂ​ർ​ണ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ തൈ​ക്കാ​ട്​ ശാ​ന്തി​ക​വാ​ട​ത്തി​ൽ സം​സ്​​ക​രി​ക്കും. ഗ​വ​ർ​ണ​ർ അ​ട​ക്കം പ്ര​മു​ഖ​ർ അ​േ​ന്ത്യാ​പ​ചാ​രം അ​ർ​പ്പി​ച്ചു. 

ക​ണ്ട​ത്തി​ൽ കു​ടും​ബ​ത്തി​ൽ കെ.​സി. ഈ​പ്പ​​​​െൻറ​യും കു​ഞ്ഞാ​ണ്ട​മ്മ​യു​ടെ​യും ഏ​ഴു​മ​ക്ക​ളി​ൽ ആ​റാ​മ​നാ​യി 1921 ജൂ​ലൈ 31നാ​ണ്​ ക​ണ്ട​ത്തി​ൽ ഈ​പ്പ​ൻ മാ​മ്മ​ൻ എ​ന്ന കെ.​ഇ. മാ​മ്മ​ൻ ജ​നി​ച്ച​ത്. നാ​ഷ​ന​ൽ ക്വ​യി​ലോ​ൺ ബാ​ങ്ക് മാ​നേ​ജ​രാ​യി​രു​ന്ന കെ.​സി. ഈ​പ്പ​നും കു​ടും​ബ​വും തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ക്കു​ന്ന കാ​ല​ത്താ​യി​രു​ന്നു ജ​ന​നം. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ത​ന്നെ​യാ​യി​രു​ന്നു ​പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. ആ​ർ​ട്സ്​ കോ​ള​ജി​ൽ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റി​ന് പ​ഠി​ക്കു​മ്പോ​ൾ ഓ​ൾ ട്രാ​വ​ൻ​കൂ​ർ സ്​​റ്റു​ഡ​ൻ​റ്​​സ്​ ​യൂ​നി​യ​​​​െൻറ  പ്ര​സി​ഡ​ൻ​റാ​യി.

1937ൽ ​കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​ന​ത്തെ പൊ​തു​സ​മ്മേ​ള​ന​ത്തി​​​​െൻറ പേ​രി​ൽ സ​ർ സി.​പി​യു​ടെ പൊ​ലീ​സ്​ ജ​യി​ലി​ല​ട​ച്ചു. തി​രു​വി​താം​കൂ​റി​ൽ പ​ഠ​നം തു​ട​രാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന്​ തൃ​ശൂ​ർ സ​​​െൻറ്​ തെ​രാ​സ​സ്​ കോ​ള​ജി​ൽ​നി​ന്നാ​ണ് ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. 1940ൽ ​മ​​ദ്രാ​സ്​ ക്രി​സ്​​ത്യ​ൻ കോ​ള​ജി​ൽ ബി.​എ പൊ​ളി​റ്റി​ക്​​സി​ന്​ ചേ​ർ​ന്നെ​ങ്കി​ലും ക്വി​റ്റ്​ ഇ​ന്ത്യ സ​മ​ര​െ​ത്ത​തു​ട​ർ​ന്ന്​ പു​റ​ത്താ​ക്കി. 1943ൽ ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി സ്വാ​ത​ന്ത്ര്യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു. താ​മ​സം തി​രു​വ​ല്ല​യി​ലേ​ക്ക് മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന്​ തി​രു​വ​ല്ല​യും കോ​ട്ട​യ​വു​മാ​യി​രു​ന്നു ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്ത​ന​കേ​ന്ദ്രം.

1996ലാ​ണ് വീ​ണ്ടും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​ത്തി​യ​ത്. ഇ​തി​നി​ടെ ഏ​ഴു വ​ർ​ഷ​ക്കാ​ലം പ​ത്ത​നം​തി​ട്ട കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​യി. എ​തി​രി​ല്ലാ​തെ പ​ഞ്ചാ​യ​ത്ത്് അം​ഗ​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 1972ൽ ​സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ൾ​ക്കു​ള്ള താ​മ്ര​പ​ത്രം ല​ഭി​ച്ചു. രാ​മാ​ശ്ര​മം അ​വാ​ർ​ഡ്, ലോ​ഹ്യാ​വി​ചാ​ര​വേ​ദി അ​വാ​ർ​ഡ്, ടി.​കെ.​വി ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് തു​ട​ങ്ങി​യ​വ ല​ഭി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ൾ മാ​നി​ച്ച്​ 1995ൽ ​കോ​ട്ട​യം വൈ.​എം.​സി.​എ മ​ദ​ർ തെ​രേ​സ പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ച്ച​ു.

നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
കെ.ഇ മാമ്മന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ദേശീയപ്രസ്ഥാനത്തിന്‍റെ മൂല്യങ്ങള്‍ ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച ഗാന്ധിയനായിരുന്നു മാമ്മന്‍. മഹാത്മാഗാന്ധിയുടെ അടിയുറച്ച അനുയായിയായിരുന്നു. പ്രായത്തിന്‍റെ അവശതകള്‍ അവഗണിച്ച് സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച മഹദ് വ്യക്തിയായിരുന്നു മാമ്മന്‍ എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 
 

Show Full Article
TAGS:KE Mamen freedom fighter dies mamen 
News Summary - KE maman passed away
Next Story