ചാരുംമൂട്: അന്തർസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ നട്ടുവളർത്തിയ കഞ്ചാവുചെടികൾ നൂറനാട് എക്സൈസ് നടത്തിയ പരിശോധനയിൽ പിടികൂടി.
താമരക്കുളം നാലുമുക്കിന് സമീപം അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പിൽ വീടിന് പിറകുവശത്തായി ബക്കറ്റിൽ വളർത്തിയ നിലയിലാണ് മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
നാലുമാസത്തോളം വളർച്ചയുണ്ടായിരുന്നു. വീട്ടിൽ താമസിച്ചിരുന്ന ബംഗാൾ, അസം സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ്കുമാർ, പ്രിവൻറിവ് ഓഫിസർ അബ്ദുൽഷുക്കൂർ, സി.ഇ.ഒമാരായ രാജീവ്, ശ്യാംജി, വരുൺദേവ്, താജുദ്ദീൻ, അനിതകുമാരി, ഡ്രൈവർ സന്ദീപ്കുമാർ എന്നിവർ പങ്കെടുത്തു.

