ചാരുംമൂട്: സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ടിപ്പർ ലോറി നിയന്ത്രണംവിട്ട് സ്കൂൾ മതിലിൽ ഇടിച്ചുകയറി. ആർക്കും പരിക്കില്ല.
വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. ലോറി അടൂർ ഭാഗത്തുനിന്ന് ലോഡുമായി കായംകുളം ഭാഗത്തേക്ക് വരുകയായിരുന്നു. എതിരെ വന്ന ബൈക്ക് പെട്ടെന്ന് തിരിഞ്ഞുപോകാൻ ശ്രമിച്ചപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ലോറി ഫുട്പാത്തിെൻറ കൈവരികൾ തകർത്ത് മതിലിൽ ഇടിച്ചുനിൽക്കുകയായിരുന്നു.

