ചാരുംമൂട്: 12 ഗ്രാം കഞ്ചാവുമായി യുവാവിനെ നൂറനാട് എക്സൈസ് അറസ്റ്റ് ചെയ്തു. താമരക്കുളം സ്റ്റേഡിയത്തിന് സമീപം വാടകക്ക് താമസിക്കുന്ന കായംകുളം ചേരാവള്ളി സ്വദേശി മാങ്ങാണ്ടി എന്ന ഷമീറിനെയാണ് (35) അറസ്റ്റ് ചെയ്തത്. റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ് കുമാറിെൻറ നേതൃത്വത്തിൽ താമരക്കുളം സ്റ്റേഡിയം, ഇരപ്പൻപാറ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
താമരക്കുളം സ്റ്റേഡിയം, ഇരപ്പൻ പാറക്ക് വടക്ക് എന്നിവിടങ്ങളിൽ കഞ്ചാവ് വിൽപന നടക്കുെന്നന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രിവൻറിവ് ഓഫിസർ ശ്രീകുമാർ, സി.ഇ.ഒമാരായ അബ്ദുൽ റിയാസ്, ശ്യാംജി, രാജീവ്, താജുദ്ദീൻ, വരുൺ ദേവ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

