Malayalam News: Breaking & Latest Malayalam news | Madhyamam | മാധ്യമം മലയാളം വാർത്തകൾ
തീപിടുത്തത്തിൽ നശിച്ച കടകൾ
തീപിടുത്തത്തിൽ നശിച്ച കടകൾ
കൊട്ടാരക്കര (കൊല്ലം): ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കടകൾ കത്തി നശിച്ചു. ഒരാൾക്ക് പരിക്കേറ്റു.പുലർച്ചെ അഞ്ചരക്ക് കൊട്ടാരക്കര പുത്തൂർ റോഡിൽ മുസ്ലിം സ്ട്രീറ്റ് മേൽപാലത്തിനു സമീപം പ്രവർത്തിക്കുന്ന ചായക്കടിലാണ്​ അപകടം.
ചായക്കടയുടമ മുസ്ലിംസ്ട്രീറ്റ് ശാസ്താംമുകൾ വീട്ടിൽ ഇസ്മായിൽ (58) നാണ് പരിക്കേറ്റത്. ഗ്യാസ് സിലണ്ടറിന്‍റെ പൊട്ടിത്തെറിച്ച ചീളുകൾ കാലിൽ തുളച്ചു കയറിയാണ് ഇസ്മായിലിന് കാലിനു ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്മായിലിന്‍റെ കടയ്ക്ക് സമീപമുള്ള രാജീവ്‌ എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്ഹോൾസ്റ്ററി കടയും ഭാഗികമായി കത്തി നശിച്ചു. ഈ കടയിൽ മാത്രം ഏകദേശം ആറുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറയുന്നു.
രാവിലെ അഞ്ചരമണിക്ക് കടതുറന്ന ഇസ്മായിൽ പതിവ് പോലെ ഗ്യാസ് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് സിലിണ്ടർ ലീക്കായി ചെറിയ തോതിൽ തീ പടരുന്നത്  ശ്രദ്ധയിൽപെട്ടത്. ഭയന്നു പോയ ഇസ്മായിൽ പെട്ടെന്ന് തന്നെ കടയിൽ നിന്നും പുറത്തേക്കിറങ്ങി ഓടി മാറിയതും തീ ആളി പടരുകയും സിലിണ്ടർ ​െപാട്ടിത്തെറിക്കുകയുമായിരുന്നു.
തൊട്ടടുത്ത കടയിലേക്കും തീ പടർന്നു പിടിച്ചു. പുറത്ത് നിന്ന ഇസ്മായിലിന്‍റെ കാലിൽ പൊട്ടിത്തെറിച്ച ഗ്യാസ് സിലണ്ടറിന്‍റെ ചീളുകൾ തുളഞ്ഞു കയറി. നാട്ടുകാർ ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയും കൊട്ടാരക്കരയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമെത്തി തീ അണയ്ക്കുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. വേറെയും ഗ്യാസ് സിലണ്ടറുകൾ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. കൊട്ടാരക്കര പൊലീസും സ്ഥലത്തെത്തി. നഗരസഭ ചെയർമാൻ എ.ഷാജു,വൈസ് ചെയർപേഴ്‌സൺ അനിത ഗോപകുമാർ, കൗൺസിലർ ഫൈസൽ ബഷീർ എന്നിവർ സ്ഥലത്തെത്തി.