കൊട്ടിയം: വീട്ടുമുറ്റത്തിരുന്ന ബൈക്കിെൻറ വീലുകൾ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി.
മേവറം-പടനിലം റോഡരികിൽ മേവറത്തിനടുത്ത് അനു കോട്ടേജിൽ അനസിെൻറ പുതിയ ഹോണ്ടാ യൂണിക്കോൺ ബൈക്കിെൻറ ചക്രങ്ങളാണ് ചൊവ്വാഴ്ച അർധരാത്രിയിൽ ഇളക്കിക്കൊണ്ടുപോയത്.
അടുത്തുള്ള നിരവധി വീടുകളിലെ ബൈക്കുകളിൽനിന്ന് പെട്രോൾ ഉൗറ്റുകയും ചെയ്തിരുന്നു. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി വിവരശേഖരണം നടത്തി. പ്രദേശത്തെ സി.സി.ടി.വിദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്.

