കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വീണ്ടും കൂട്ടരാജി.
കോൺഗ്രസിെൻറ 14ാം വാർഡ് കമ്മിറ്റി പ്രസിഡൻറ് ഉൾെപ്പടെയുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുവാനാണ് തീരുമാനം.
കെ.പി.സി.സിയുടെ നിർദേശം അവഗണിച്ച് പ്രസിഡൻറിനെ തീരുമാനിച്ച നടപടിയിൽ പ്രതിഷേധിച്ച് ബ്ലോക്ക് പ്രസിഡൻറ് ഉൾെപ്പടെ നിരവധി പേർ നേരത്തേ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു.

