കുളത്തൂപ്പുഴ: പെണ്‍കുട്ടിയെ വീട്ടില്‍ കടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ ഓട്ടോ ഡ്രൈവറെ കോടതി റിമാന്‍ഡ് ചെയ്തു. കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേചെറുക ചരുവിള പുത്തന്‍വീട്ടില്‍ സജി(34) യെയാണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തത്.
സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും കടന്ന സജിയെ ഏറെ നെരത്തെ തിരച്ചിലിനൊടുവില്‍ രാത്രയോടുകൂടിയാണ് പിടിയിലായത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ കുറ്റം ചുമത്തി കേസെടുത്ത പൊലീസ് കോവിഡ് പരിശോധനകള്‍ക്കായി പ്രതിയെ കോവിഡ് സെൻററിലേക്ക് മാറ്റി.

