കുളത്തൂപ്പുഴ: തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കൊറിയര്‍ സർവിസ് നടത്തുന്ന പിക്-അപ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്ക് പരിക്ക്. ഡ്രൈവർ തിരുനല്‍വേലി സ്വദേശി കണ്ണനെ നാട്ടുകാര്‍ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.
തിരുവനന്തപുരം - ചെങ്കോട്ട അന്തർ സംസ്ഥാന പാതയിൽ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സ്കൂള്‍ ജങ്ഷനില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
തിരുനല്‍വേലിയില്‍നിന്ന് കൊറിയര്‍ സാധനങ്ങളുമായി തിരുവനന്തപുരത്ത് എത്തിച്ചു മടങ്ങുകയായിരുന്ന പിക്-അപ് വാന്‍ നിയന്ത്രണം വിട്ട് പാതയോരത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
കല്ലുവെട്ടാംകുഴി സ്വദേശി നജീമിെൻറ കടയിലേക്കാണ് വാന്‍ ഇടിച്ചുകയറിയത്. ഡ്രൈവര്‍ യാത്രക്കിടെ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് കുളത്തൂപ്പുഴ പൊലീസ് പറയുന്നത്.

