കുളത്തൂപ്പുഴ: മാലിന്യ സംസ്കരണ പ്ലാൻറിൽനിന്ന് തീ പടർന്ന് വനം കത്തി നശിച്ചു.കുളത്തൂപ്പുഴ വനം റേഞ്ചിലെ വനമേഖലയിൽ ഗ്രാമപഞ്ചായത്ത് വക ചണ്ണമല മാലിന്യ സംസ്കരണ പ്ലാൻറിൽ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരുന്നതിനോട് ചേർന്നുള്ള സ്വാഭാവിക വനമാണ് കഴിഞ്ഞദിവസം കത്തിയത്.
മാലിന്യ സംസ്കരണ പ്ലാൻറിന് കാവൽക്കാരനില്ലാത്തതിനാൽ വനത്തിനുള്ളിലെത്തിയ ആരോ പ്ലാസ്റ്റിക് മാലിന്യത്തിന് തീയിട്ടതിൽനിന്നാകാം വനത്തിലേക്ക് തീ പടർന്നതെന്നാണ് സംശയിക്കുന്നത്.
വേനൽ കനത്ത് അടിക്കാടുകൾ കരിഞ്ഞുണങ്ങി വനപ്രദേശമായിരുന്നതിനാൽ വേഗത്തിൽ തീ സമീപപ്രദേശങ്ങളിലേക്ക് പടരുകയും കത്തുകയുമായിരുന്നു.സംഭവത്തിൽ കുളത്തൂപ്പുഴ വനം റേഞ്ച് ഉദ്യോഗസ്ഥർ കേസെടുത്തിട്ടുണ്ട്.

