കുണ്ടറ: കേരളപുരത്ത് അഞ്ചംഗകുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. അമ്മയും മൂന്നുമാസവും രണ്ടുവയസ്സും പ്രായമുള്ള രണ്ട് കുട്ടികളും മരിച്ചു. ഗൃഹനാഥന് ഗുരുതരാവസ്ഥയില് കൊല്ലത്തെ സ്വകാര്യ മെഡിക്കല് കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആറുവയസ്സുകാരിയായ മൂത്തമകള് രക്ഷപ്പെട്ടു. മണ്റോതുരുത്ത് പെരുങ്ങാലം എറോപ്പില് വീട്ടില് എഡ്വേര്ഡും (40) കുടുംബവുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഭാര്യ വര്ഷ (26), മക്കളായ അലൈന് (രണ്ട്), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെ ബന്ധു ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വിഷം കഴിച്ചനിലയില് കണ്ടെത്തിയത്. കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിന് സമീപം ഒരുവര്ഷമായി വാടകക്ക് താമസിക്കുകയായിരുന്നു.
കുണ്ടറ മുക്കടയില് രാജാ മെഡിക്കല് സ്റ്റോറിലെ ജീവനക്കാരനായിരുന്നു എഡ്വേര്ഡ്. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

