കുണ്ടറ: മുണ്ടുടുത്ത, ചുരിദാറണിഞ്ഞ, ജീൻസിട്ട 'പി.സി. വിഷ്ണുനാഥു'മാർ കൂട്ടത്തോടെ കുണ്ടറയിൽ പ്രചാരണത്തിനിറങ്ങി. കൈവീശിയും ഹസ്തദാനം നടത്തിയും വിശേഷങ്ങൾ തിരക്കിയും അവർ കടന്നുവന്നപ്പോൾ കണ്ടുനിന്നവർക്ക് ഒറിജിനൽ സ്ഥാനാർഥി ഏതാണെന്ന് സംശയം.
കെ.എസ്.യു കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മുക്കടയിൽ വേറിട്ട പ്രചാരണത്തിന് ഇറങ്ങിയത്. ദൂരക്കാഴ്ചയിൽ വിഷ്ണുനാഥെന്ന് തോന്നിക്കുന്നവിധത്തിൽ മുഖംമൂടിയും വസ്ത്രധാരണവും നടത്തിയായിരുന്നു പ്രകടനം.
ബ്ലോക്ക് പ്രസിഡൻറ് ഡി.എൽ. ദീഷ്, ജില്ല വൈസ് പ്രസിഡൻറ് കൗശിക്ക് എം.ദാസ്, സുമേഷ് ദാസ്, ആഷിക്ക് ബൈജു, വിനോദ് എന്നിവർ നേതൃത്വം നൽകി.

