കൊയിലാണ്ടി: ബൈക്ക് യാത്രികൻ ലോറി കയറി മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് വർഷത്തേക്ക് അയോഗ്യമാക്കി. ചേമഞ്ചേരി വെറ്റിലപ്പാറ റഷീദ കോട്ടേജിൽ അബ്ദുൽ മനാഫ് (47) ലോറി കയറി മരിച്ച സംഭവത്തിലാണ് നടപടി. ബുധനാഴ്ച ഉച്ചക്കാണ് ദേശീയ പാതയിൽ നഗരസഭ ബസ്സ്റ്റാൻഡിനു സമീപം അപകടം നടന്നത്.
മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ പി. സനൽകുമാർ നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് ജോ. ആർ.ടി.ഒ പി. രാജേഷാണ് ലോറി ഡ്രൈവർ ആബിദ് ഖാൻ പഠാെൻറ ലൈസൻസ് അയോഗ്യമാക്കിയത്. ലോറിയുടെ പിറകിലെ നമ്പർ മറഞ്ഞുകിടന്നതിന് 5,000 രൂപ പിഴയുമിട്ടു.

