മാവൂർ: വാഹന പരിശോധനക്കിടെ 8.380 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മലപ്പുറം എടക്കര തക്കരത്തൊടി മുഹമ്മദ് സ്വാലിഹിനെയാണ് (24) മാവൂർ എസ്.ഐമാരായ മഹേഷ് കുമാറിെൻറയും സതീശെൻറയും നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
മാവൂർ-കൂളിമാട് റോഡിൽ മത്സ്യ മാർക്കറ്റിനു സമീപം ശനിയാഴ്ച വൈകീട്ട് വാഹന പരിശോധനക്കിടെ രക്ഷപ്പെടാൻ ശ്രമിച്ചതിൽ സംശയം തോന്നി കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.
നാലു കവറുകളിലായി കാറിെൻറ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എ.എസ്.ഐ സന്തോഷ്, സി.പി.ഒ ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

