ഓമശ്ശേരി: മുഖത്തും കണ്ണിലും മാറിമാറിയുണ്ടായ വേദനയിൽ ബുദ്ധിമുട്ടിയ യുവതിയുടെ കൺപോളയിൽനിന്ന് 20 സെ.മീ നീളമുള്ള വിരയെ ജീവനോടെ പുറത്തെടുത്തു.
ഓമശ്ശേരി ശാന്തി ആശുപത്രി നേത്രവിഭാഗത്തിൽ ചികിത്സ തേടിയ യുവതിയുടെ കൺപോളകളിൽനിന്നാണ് വിരയെ പുറത്തെടുത്തത്.
ആശുപത്രിയിലെ നേത്രരോഗ വിഭാഗം ചീഫ് സർജൻ ഡോക്ടർ ജോർജ് ഫിലിപ്പിെൻറ നേതൃത്വത്തിൽ ഒഫ്താൽമോളജിസ്റ്റായ ഡോ. ഷാനി ശ്രീജിത്താണ് ശസ്ത്രക്രിയ നടത്തിയത്. അര മണിക്കൂർ നേരത്തെ വിശ്രമത്തിനുശേഷം യുവതി ആശുപത്രി വിട്ടു.

