ഓമശ്ശേരി: വിരണ്ടോടിയ പോത്തിെൻറ കുത്തേറ്റു രണ്ടുപേർക്ക് പരിക്ക്. കർണാടകയിൽനിന്ന് ലോറിയിൽ ഇന്നലെ ഉച്ചയോടെ വേനപ്പാറ കായലുംപാറ മുതിയേരി വീട്ടിൽ കൊണ്ടുവന്ന പോത്തിനെ വണ്ടിയിൽ നിന്നിറക്കുമ്പോൾ വിരണ്ടോടുകയായിരുന്നു.
അരീക്കൽ മലയുടെ മുകളിലൂടെ നാല് കിലോമീറ്റർ താഴെ ഓമശ്ശേരി പെട്രോൾ പമ്പിലെത്തി. ഓട്ടത്തിനിടയിൽ, ബൈക്കിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു.
ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീതി പരത്തിയ പോത്ത് താമരശ്ശേരി റോഡിലൂടെ മങ്ങാട് ഭാഗത്തേക്ക് ഓടിപ്പോയി. പോത്തിനെ കണ്ടെത്തുന്നതിനു രാത്രിയും തിരച്ചിൽ തുടരുകയാണ്.

