പയ്യോളി: തിക്കോടി തീരപ്രദേശത്തെ ചീറുംബ ഭഗവതി ക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്ര പുനർനിർമാണത്തിന് തയാറാക്കിവെച്ച വിലപിടിപ്പുള്ള മരത്തടികൾ മുഴുവൻ തീപിടിത്തത്തിൽ കത്തിനശിച്ചു. കഴിഞ്ഞദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. ക്ഷേത്രത്തിനു സമീപം കടൽതീരത്ത് വല നെയ്തു കൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികളാണ് തീ കണ്ടത്. കടൽതീരത്തായതിനാൽ കാറ്റിൽ തീ എളുപ്പം പടർന്നുപിടിക്കുകയായിരുന്നു. പയ്യോളി പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. സംഭവത്തിൽ രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2021 2:09 AM GMT Updated On
date_range 2021-02-19T07:39:11+05:30തിക്കോടിയിലെ ക്ഷേത്രത്തിൽ തീപിടിത്തം
text_fieldsNext Story

