ചേലക്കര: കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മേപ്പാടം പാറക്കൽ പീടികയിൽ ആഷിക്ക് (30) എന്നയാളെയാണ് പഴയന്നൂരിലെ ബന്ധുവീട്ടിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടികളുടെ നഗ്നദൃശ്യങ്ങൾ നവമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ 'ഓപറേഷൻ പി ഹണ്ട്' എന്ന പേരിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ചേലക്കര സി.ഐ ബാലകൃഷ്ണൻ, പഴയന്നൂർ സി.ഐ നിസാമുദ്ദീൻ, എസ്.ഐ ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

