കല്ലമ്പലം: സവാരിക്കിടെ കിട്ടിയ പണം തിരികെയേൽപിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. കടുവയിൽ സൗഹൃദ റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ കിടപ്പുരോഗിയായ മറ്റൊരു ഓട്ടോ ഡ്രൈവർക്ക് നൽകുന്നതിനായി സമാഹരിച്ച 25,000 രൂപയാണ് നഷ്ടപ്പെട്ടത്.
കടുവയിൽ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ഗിരീഷിനാണ് പണമടങ്ങിയ ബാഗ് ലഭിച്ചത്. ഫേസ് ബുക്കിലൂടെ വിവരമറിഞ്ഞെത്തിയ റെസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി ഖാലിദ് തുക ഏറ്റുവാങ്ങുകയും ഡ്രൈവറെ അഭിനന്ദിക്കുകയും ചെയ്തു.

