കല്ലമ്പലം: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. സ്കൂട്ടർ ബസിനടിയിൽ കുടുങ്ങിയെങ്കിലും യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കല്ലമ്പലം വെയിലൂർ സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
കല്ലമ്പലം ജങ്ഷനിൽ ആറ്റിങ്ങൽ ഭാഗത്തെ ബസ്സ്റ്റാൻഡിന് മുന്നിൽ മാതാവിനോട് സ്കൂട്ടർ നിർത്തി സംസാരിച്ചുനിന്ന സുരേഷിനെ വർക്കല-ചിറയിൻകീഴ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് ഇടിച്ചത്.
സുരേഷ് തെറിച്ച് ഒരു വശത്തേക് വീണതിനാൽ ദുരന്തം ഒഴിവായി. സ്വകാര്യ ബസിെൻറ അടിയിൽ കുടുങ്ങിയ സ്കൂട്ടർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

