കല്ലമ്പലം: കഠിനംകുളം പൊലീസ് സ്റ്റേഷനതിർത്തിയിൽപെട്ട കേസുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തിൽ കണ്ട കാറിനെ പൊലീസ് പിന്തുടരെവ, വിവരം മനസ്സിലാക്കിയ അഞ്ചംഗസംഘം കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം രാത്രി 10 ഒാടെ നാവായിക്കുളം കപ്പാംവിള പള്ളിക്കുമുന്നിൽ പാർക്ക് ചെയ്ത ചുവന്ന സ്വിഫ്റ്റ് കാറാണ് സ്പെഷൽ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.
കാറിൽ അഞ്ച് യുവാക്കൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ ഇവർ എണ്ണ തീർന്നു എന്ന വ്യാജേന പള്ളിക്കുമുന്നിൽ വണ്ടി നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു.

