കല്ലറ: വീടുകയറി ആക്രമണത്തിൽ യുവാവിന് പരിക്ക്. എട്ടുപേര്‍ക്കെതിരെ കേസെടുത്തു. കല്ലറ എസ്.ബി.ഐ ബാങ്കിന് സമീപം ഫായിസ് മന്‍സിലില്‍ അബ്ബാസിനാണ് (20) മര്‍ദനമേറ്റത്.
ഞായറാഴ്ച രാത്രി ഏേഴാടെയായിരുന്നു സംഭവം. പിതൃസഹോദരെൻറ വീട്ടിലിരിക്കുകയായിരുന്ന അബ്ബാസിനെ ബൈക്കിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അബ്ബാസിെൻറ പിതാവ് പാങ്ങോട് പൊലീസില്‍ പരാതി നൽകി.
ഇതിെൻറ അടിസ്ഥാനത്തില്‍ പൊലീസ് എട്ടുപേര്‍ക്കെതിരെ കേസെടുത്തു. ആക്രമണത്തില്‍ തലക്ക് പൊട്ടലേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

