Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധി​കാ​രം മ​റ​യാ​ക്കി;...

അധി​കാ​രം മ​റ​യാ​ക്കി; ശിവശങ്കറിന്​ വിദേശത്തും ബിനാമി ഇടപാട് ​

text_fields
bookmark_border
അധി​കാ​രം മ​റ​യാ​ക്കി; ശിവശങ്കറിന്​ വിദേശത്തും ബിനാമി ഇടപാട് ​
cancel

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തി​ലും ലൈ​ഫ്​ പ​ദ്ധ​തി​യി​ലും ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ വ​ൻ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യെ​ന്ന്​ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) വി​ല​യി​രു​ത്ത​ൽ.

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ന​ട​പ​ടി സ​സൂ​ക്ഷ്​​മം വി​ല​യി​രു​ത്തി ത​ന്ത്ര​പ​ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​െൻറ ഓ​രോ നീ​ക്ക​വു​മെ​ന്ന്​ ഇ​തു​വ​രെ ശേ​ഖ​രി​ച്ച തെ​ളി​വു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മു​ഖ്യ​​മ​ന്ത്രി​യു​ടെ ഓ​ഫി​സി​​ലെ അ​ധി​കാ​രം ഒ​രേ​സ​മ​യം സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​ മ​റ​യാ​ക്കു​ക​യും സം​ശ​യ​മു​ന ത​ന്നി​ലേ​ക്ക്​ നീ​ളാ​തി​രി​ക്കാ​ൻ ആ​സൂ​ത്രി​ത​മാ​യി ക​രു​ക്ക​ൾ നീ​ക്കു​ക​യു​മാ​ണ്​ ചെ​യ്​​ത​ത്.

ശി​വ​ശ​ങ്ക​റി​ന്​ വി​ദേ​ശ​ത്ത്​ ബി​നാ​മി ഇ​ട​പാ​ടു​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ​ വി​ശ​ദ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​െൻറ തു​ക ഉ​ൾ​പ്പെ​ടെ​യാ​ണോ സ്വ​പ്​​ന സു​രേ​ഷ്​ വി​ദേ​ശ​ത്തേ​ക്ക്​ 1.90 ​ല​ക്ഷം ഡോ​ള​ർ ക​ട​ത്തി​യ​​ത്​ എ​ന്നാ​ണ്​ പ​രി​ശോ​ധി​ക്കു​ന്ന​ത്.

ലൈ​ഫ്​ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ക്ക​രാ​ർ ല​ഭി​ക്കാ​ൻ പാ​രി​തോ​ഷി​ക​മാ​യി ന​ൽ​കി​യെ​ന്ന്​ യൂ​നി​ടാ​ക്​ ഉ​ട​മ സ​ന്തോ​ഷ്​ ഈ​പ്പ​ൻ പ​റ​ഞ്ഞ അ​ഞ്ച്​ ഐ ​ഫോ​ണി​ൽ ഒ​ന്ന്​ ശി​വ​ശ​ങ്ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. പ​ല​ർ​ക്കാ​യി സ​മ്മാ​നി​ക്കാ​ൻ ഫോ​ൺ സ​ന്തോ​ഷി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്​ സ്വ​പ്​​ന​യാ​ണ്.

ഒ​രു​ല​ക്ഷം രൂ​പ വീ​തം വി​ല​യു​ള്ള ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ഇ.​ഡി ശ്ര​മം തു​ട​രു​ന്നു. ലൈ​ഫ്​ ഇ​ട​പാ​ടി​ലും പ​ങ്ക്​ വ്യ​ക്ത​മാ​യ​തോ​ടെ സി.​ബി.​ഐ​യും ശി​വ​ശ​ങ്ക​റെ ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ൽ അ​ന്വേ​ഷ​ണം മു​റു​കി​യ​തോ​ടെ സ്വ​ന്തം നി​ല സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശി​വ​ശ​ങ്ക​ർ പി​ൻ​വ​ലി​യു​ക​യാ​യി​രു​ന്നു. കു​ടു​ങ്ങു​മെ​ന്ന സം​ശ​യ​മാ​ണ്​ അ​ദ്ദേ​ഹ​ത്തെ ഇ​തി​ന്​ പ്രേ​രി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum Gold Smugglingsivasankar
Next Story