ദേശീയ പ്രതിജ്ഞ തിരിച്ചെഴുതി വൈഷ്ണവി ഇടംനേടിയത് ഇന്ത്യ ബുക്ക് ഒാഫ് റെക്കോർഡ്സിൽ. ഒരു മിനിറ്റിൽ പ്രതിജ്ഞ തിരിച്ചെഴുതുന്ന ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായാണ് വൈഷ്ണവി തെരഞ്ഞെടുക്കപ്പെട്ടത്.
ലോക്ഡൗൺ കാലത്തെ വിരസത മാറ്റാൻ എഴുതിത്തുടങ്ങിയ മിറർ റൈറ്റിങ് അഥവ തിരിച്ചെഴുത്താണ് ഇന്ത്യ റെക്കോർഡ്സിലേക്ക് വഴി തെളിച്ചത്. മൂന്നാഴ്ചത്തെ പരിശ്രമംകൊണ്ടാണ് നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.
പരിശ്രമിച്ചാൽ ആർക്കും സാധിക്കുമെന്ന് വൈഷ്ണവി പറയുന്നു. പാളയംകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ചെസിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ചാവർകോട് നക്ഷത്രയിൽ ജെ.എസ്. ബിനുവിെൻറയും ഷീജാറാണിയുടെയും മകളാണ്.

