കോവിഡിന് മുന്നിൽ പകച്ചുനിൽക്കാതെ സന്നദ്ധസേവനം നടത്തി സോജാ ബിസ്മിയ. അയൽവീട്ടിലെ മുഴുവൻപേർക്കും രോഗം ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് അവിടത്തെ ചെറിയ കുട്ടിക്ക് കൂട്ടിരുന്നാണ് സോജ മാതൃകയായത്. കോവിഡ് ബാധിച്ച സോജ സി.എഫ്.എൽ.ടി.സിയിൽ കഴിഞ്ഞു രോഗമുക്തി നേടി.
ഓമശ്ശേരി തെയ്യത്തും കുഴി അഹമ്മദ് കുട്ടി- നെസ്സി എന്നിവരുടെ മകളാണ് സോജ. ഓമശ്ശേരി പ്ലസൻറ് ഇംഗ്ലീഷ് സ്കൂളിൽനിന്നും പത്താം ക്ലാസ് കഴിഞ്ഞ ഈ മിടുക്കി. സോജയെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
എം.കെ. ജസീം മെമെേൻറായും എം. ജാബിർ ഉപഹാരവും നൽകി. ശിഹാബുദ്ദീൻ വെളിമണ്ണ, എം.കെ. യാസിർ, ടി.ടി. സജീർ, സാലിഹ് എന്നിവർ സംസാരിച്ചു.

