Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇതുവരെ കാണാത്ത...

ഇതുവരെ കാണാത്ത പ്രതിസന്ധിയിൽ

text_fields
bookmark_border
ഇതുവരെ കാണാത്ത പ്രതിസന്ധിയിൽ
cancel

എങ്ങനെയായാലും ന്യായീകരിക്കാനാകാത്ത പ്രതിസന്ധിയിലാണ്​ സിപിഎം. രാഷ്​ട്രീയമല്ല, ധാർമികമാണ്​ പ്രശ്​നം. രാഷ്​ട്രീയ ​പ്രശ്​നങ്ങളെ തരണം ചെയ്​തു പരിചയമുള്ള സി.പി.എമ്മിന്​ ഇന്നുണ്ടായിട്ടുള്ള ധാർമികപ്രശ്​നങ്ങളെ നേരിടൽ അത്ര എളുപ്പമല്ല. കാരണം, ഇടതുപക്ഷം, സി.പി.എം എന്നൊക്കെ പറയു​േമ്പാൾ സാധാരണ മലയാളിയുടെ മനസ്സിൽ ഒരു പ്രത്യയശാസ്​ത്രത്തി​െൻറ പരിവേഷമാണ്​ ഒളിമിന്നുക. ആ പ്രത്യയശാസ്​ത്രക്കട്ടിലിൽ സി.പി.എം ഇന്ന്​ വെൻറിലേറ്റർ കാത്തുകിടക്കുന്നു. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ജനിതക കഴിവുകൾ ആ പാർട്ടി നഷ്​ടപ്പെടുത്തിയിരിക്കുന്നു. പാർട്ടിയുടെ പരമോന്നത നേതാക്കളാണ്​ ചോദ്യശരങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കുന്നത്​ എന്നത്​ ചരിത്രം കാഴ്​ച​െവക്കുന്ന വിരോധാഭാസം.

എണ്ണം പറയാവുന്ന നേതാക്കളാരും ഇന്ന്​ സി.പി.എമ്മിനില്ല. പിണറായി വിജയൻ നേതൃനിരയിൽ ആദ്യംമുതൽ അവസാനം വരെ പറയാവുന്ന ഏക നാമം​. നിഴൽപോലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ അന്യംനിന്നുപോയതിനാൽ കേന്ദ്രനേതൃത്വം അപ്രസക്തമായി മാറിയ പാർട്ടിയിൽ അപ്രമാദിത്തത്തോടെ നാലുവർഷം വാണ നേതാവാണ് പിണറായി. ആ പിണറായിയു​െട മസ്​തിഷ്​കമായിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കും നിഴൽ പറ്റിനിന്ന പാർട്ടിസെക്രട്ടറി കോടിയേരിയുടെ ഹൃദയത്തിനുമാണ്​ പ്രഹരമേറ്റത്​. പകരം ​െവക്കാൻ ആരാണ്​ പാർട്ടിക്ക്​ ഇനി നേതാക്കൾ? പാർട്ടിയെ നേതൃസമ്പന്നമല്ലാതാക്കുന്നതിൽ വലിയ കഴിവാണ് കുറേകാലം കൊണ്ട്​ പിണറായിയുടെ നേതൃത്വം കാഴ്​ച​െവച്ചു പോന്നത്​. കാബിനറ്റും പാർട്ടിയും നേതൃത്വവുമെല്ലാം ഒരാളിലേക്കു കേന്ദ്രീകരിച്ചുനിന്നു. അതാണ്​, ഇന്ന്​ സി.പി.എമ്മി​െൻറ ഏറ്റവും വലിയ ഗതികേടായി മാറിയിരിക്കുന്നത്​.

പിണറായി വിജയ​െൻറ മനഃസാക്ഷി സൂക്ഷിപ്പുകാരനും മുഖ്യമന്ത്രി ഒാഫിസി​െൻറ പ്രതിപുരുഷനുമായ ശിവശങ്കർ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായതി​െൻറ പിന്നാലെയാണ് സ്ഥാനം കൊണ്ട്​ പാർട്ടിയുടെ സംസ്ഥാന​െത്ത പരമോന്നതനായ സെക്രട്ടറിയുടെ മകനും മയക്കുമരുന്നു കേസിൽ അറസ്​റ്റു ചെയ്യ​െപ്പട്ടിരിക്കുന്നത്​.

കേരളം രൂപവത്​കരിക്ക​െപ്പട്ട ശേഷം ആദ്യമായി അധികാരത്തിലേറിയ പാർട്ടി സി.പി.എം ആണ്​. അന്നു മുതൽ ഇന്നു വരെ ആദർശത്തി​െൻറ പര്യായവും തിരുത്തൽശക്തിയുടെ രാഷ്​ട്രീയ രൂപവും എന്ന പ്രതിച്ഛായയിൽ കേരളത്തിലെ വലിയ വിഭാഗം പൊതുജനങ്ങളുടെ മനസ്സിൽ നിലനിന്നുവന്ന സങ്കൽപമാണ്​ കമ്യൂണിസ്​റ്റു പാർട്ടി. ആഗോളതലത്തിൽ തന്നെ ജനപക്ഷം എന്നതി​െൻറ പൊരുളായി മാറിയ ഇടതുപക്ഷം എന്ന മഹാപ്രസ്ഥാന​െത്ത കേരളത്തിൽ കെട്ടിപ്പടുത്ത നേതൃത്വമാണ്​ സി.പി.എം എന്ന മാർക്​സിസ്​റ്റു പാർട്ടി. അഴിമതിക്കെതിരേ സന്ധിയില്ലാ സമരം നടത്തിയ ചരിത്രം ആ പാർട്ടിക്കുണ്ട്​. അധഃസ്ഥിതരും ദുർബലരുമായിരുന്ന വിഭാഗങ്ങളുടെ അവകാശം പിടിച്ചെടുത്തു കൊടുത്ത ചരിത്രത്തി​െൻറ കുളിർമ ജനമനസ്സുകളിൽ പ്രദാനം ​െചയ്​ത പാർട്ടിയാണത്​. നിസ്വാർഥതയുടെയും ആദർശത്തി​െൻറയും പ്രതീകങ്ങളായി മാറിയ നേതാക്കൾ. രാഷ്​ട്രീയ ലാഭത്തി​െൻറ പേരിൽ പിന്നാക്ക വിഭാഗങ്ങളുടെ ഒരു വിഷയത്തിലും വിട്ടുവീഴ്ച ചെയ്യാതെ നിലകൊണ്ട പ്രസ്ഥാനം. ഇൗ വക സങ്കൽപങ്ങളെ തകിടം മറിക്കുന്ന ഒരവസ്ഥ, പാർട്ടിയുടെ അണികൾ ഇനിയും സഹിക്കുമോ?

വിമർശിക്കുന്നവരുടെ വായടപ്പിക്കുന്നതിന്, പാർട്ടിയുടെ ന്യായീകരണത്തൊഴിലാളികൾ പതിനെട്ടാമത്തെ അടവായി പ്ര​യോഗിക്കുന്ന ഒരു നവസാധാരണ പ്രയോഗമുണ്ട്​^ 'ഇടതുപക്ഷത്തോടൊപ്പം നിന്ന്​ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയശേഷം കുലം കുത്തുന്നവൻ' എന്ന്​​. ഒരു മാതിരിപ്പെട്ടവരുടെ വായടപ്പിക്കാൻ അതുകൊണ്ട്​ അവർക്കു കഴിഞ്ഞിരുന്നു. എന്നാൽ, ഇനിയും അതിനാകുമെന്ന്​ നേതൃത്വത്തിനു കരുതാനാകുമോ?

അഴിമതിക്കഥകൾ ഭരണകൂടങ്ങൾക്ക്​ പുത്തരിയല്ല. ഇന്നുവരെയുണ്ടായ എല്ലാ ജനകീയ ഭരണകൂടങ്ങളും അഴിമതിയാരോപണങ്ങ​െള നേരിട്ടിട്ടുണ്ട്​. രാഷ്​ട്രീയാരോപണങ്ങൾ ജനാധിപത്യത്തി​െൻറ കൂടപ്പിറപ്പുമാണ്​. ഇക്കുറി അതൊന്നുമല്ല, ധാർമികമാണ്​ വിഷയം. മുഖ്യമന്ത്രിയുടെ പ്രിയ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാൾ സ്വർണക്കള്ളക്കടത്തുകേസിൽ. സംസ്ഥാന സെക്രട്ടറിയുടെ പുന്നാരപ്പുത്രൻ മയക്കുമരുന്നു കള്ളക്കടത്തുകേസിൽ. മറ്റൊരു മക​െന സംബന്ധിച്ച ആരോപണങ്ങൾ ഇ​േപ്പാഴും അന്തരീക്ഷത്തിൽ നിലനിൽക്കുന്നു. ഇവരൊക്കെ പാർട്ടിയുമായോ സർക്കാറുമായോ പുലബന്ധമില്ലാത്തവരാണെന്നു പറഞ്ഞാണ്​ ആരോപണ​െത്ത മറികടക്കാൻ നേതൃത്വം ശ്രമിക്കുന്നത്​. കേസുകൾ അഴിമതിയുടേതല്ല, നാർകോട്ടിക്​​ നിയമപ്രകാരവും രാജ്യദ്രോഹ നിയമപ്രകാരവും ഉള്ളവയാണ്​. എല്ലാത്തിനും മറയായി മുഖ്യമന്ത്രിയുടെ ഒാഫിസും പാർട്ടി സെക്രട്ടറിയുടെ ബന്ധവും ഉപയോഗിച്ചി​െല്ലന്ന്​ എങ്ങനെയാണ്​ ന്യായീകരിക്കാനാകുക? പശ്ചിമ ബംഗാൾ ഘടകം നേരിട്ടതിനേക്കാൾ എത്ര ഭീകരമായ അവസ്ഥ​യാണ്​ േകരളഘടകത്തിനു വന്നു പെട്ടിരിക്കുന്നത്​?

ഇക്കുറി പാർട്ടി അധികാരത്തിൽ വന്നത്​ എല്ലാവിധ അനുകൂല സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ്​​. പഴയ വി.എസ്​ സർക്കാറിൽ നിന്നു ഭിന്നമായി ഗ്രൂപ്പിസമില്ല, എതിരഭിപ്രായമേ ഉയരാനില്ല. വിമർശകരില്ല. പാർട്ടിയിലും സർക്കാറിലും എല്ലാ അധികാരവും മുഖ്യമന്ത്രിയിലേക്കു കേന്ദ്രീകരിക്ക​െപ്പട്ട അവസ്ഥ. അവസരത്തി​െനാത്ത്​ ഉയരുമെന്ന പ്രതീക്ഷയാണ്​ ആദ്യകാലങ്ങളിൽ മുഖ്യമന്ത്രിയിൽ നിന്നുയർന്നതും. എന്നാൽ, ഇടതുപക്ഷത്തി​െൻറ എല്ലാ ഗ​ുണങ്ങളും പാടേ തകരുന്നതും ദോഷങ്ങളു​െട തട്ടിന്​ ഭാരം കൂടുന്നതുമാണ്​ തുടർന്നിങ്ങോട്ടു കണ്ടത്​. സർക്കാറിലെ ഏറ്റവും നല്ല വകുപ്പ്​ എന്നു പേരെടുത്ത ആ​േരാഗ്യം പോലും അധികാരകേന്ദ്രീകരണത്തിൽ രോഗാവസ്ഥയിലാകുന്നതാണ്​ പിന്നീട്​ അറിഞ്ഞത്​. ​െഎക്യരാഷ്​ട്ര സഭയുടെ പ്രശംസവ​െര പിടിച്ചുപറ്റിയ ​ആരോഗ്യ വകുപ്പ്​ പടുകുഴിയിലേക്കു താണതും അധികാരകേന്ദ്രീകരണത്തി​െൻറ അനന്തര ഫലമാണെന്ന്​ കരുതുന്നവർ ഇപ്പോൾ പാർട്ടിക്കുള്ളിലുണ്ട്​.

പാർട്ടി അണികളുടെയെന്നല്ല, സാധാരണക്കാരുടെ കുടുംബജീവിതത്തിൽ പോലും ഇടപെടുന്ന പാർട്ടിയാണ്​ സി.പി.എം എന്ന്​ അവർ തന്നെ അഭിമാനിക്കാറുണ്ട്​. പാർട്ടിക്ക്​ സ്വന്തമായി നീതിന്യായ നടത്തിപ്പിനുള്ള സംവിധാനമുണ്ടെന്നും അവർ അവകാശപ്പെടാറുണ്ട്​. അത്തരമൊരു പാർട്ടിയിൽ പാർട്ടി സെ​ക്രട്ടറിയുടെ മകൻ ചെയ്​ത ദുഷ്​പ്രവൃത്തി പിതാവും പാർട്ടിയും അറിയാതെയാണെന്ന്​ ന്യായീകരിക്കേണ്ടി വന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന്​ കസ്​റ്റംസിലേക്ക്​ സ്വർണക്കടത്തു ബാഗേജുകൾ വിട്ടുകിട്ടാൻ ഫോൺസന്ദേശം പോയതിൽ മുഖ്യമന്ത്രിക്കും ഒാഫിസിനും പങ്കി​െല്ലന്നു ന്യായീകരിക്കേണ്ട ഗതികേടും വന്നുപെട്ടിരിക്കുന്നു. സ്വന്തം ഒാഫിസിൽ സ്വാധീനമില്ലാത്ത മുഖ്യമന്ത്രിയും സ്വന്തം വീട്ടുകാര്യങ്ങളിൽപോലും അധികാരമില്ലാത്ത പാർട്ടി ​െസക്രട്ടറിയുമാണ്​ തങ്ങൾക്കുള്ളതെന്ന്​ ​ ന്യായീകരിക്കേണ്ട ദയനീയത സി.പി.എമ്മിൽ ആദ്യമായി കാണുന്നു.

വഴിപിഴച്ച കൂട്ടുകെട്ടുകളിൽനിന്ന്​ വിമുക്തമാണ് ഇടതുപക്ഷം എന്ന്​ അഭിമാനിക്കാറുള്ള പാർട്ടിയാണ്​ സി.പി.എം. മൂല്യങ്ങളാണ്​ മുഖമുദ്രയെന്ന്​ അവർ അവകാശപ്പെടാറുണ്ട്​. ജാതിമത ശക്തികളുമായിപോലും നീക്കുപോക്കി​െല്ലന്ന്​ കാർക്കശ്യം പുലർത്തി അവരുടെ നേതാക്കൾ ഇടക്കി​െട അരങ്ങത്ത്​ വരും​. അങ്ങ​െനയുള്ള പാർട്ടിയാണിപ്പോൾ അധോലോക ബന്ധത്തി​െൻറ ആരോപണങ്ങളിൽ ഉഴലുന്നത്​. അധോലോക മാഫിയയുടെ വാഹനങ്ങളിൽ പ്രചാരണത്തിനിറങ്ങുന്ന സെക്രട്ടറി, അധോലോകം വിഹരിച്ച ഭരണകേന്ദ്രം, എല്ലാവിധ പിഴവുകളെയും ന്യായീകരിക്കുന്ന പാർട്ടിവക്താക്കൾ, വഴിപിഴപ്പുകളെ നേട്ടങ്ങളായി വാഴ്​ത്തുന്ന ഘടകകക്ഷികൾ. ഇ​േന്നവരെ സഞ്ചരിക്കാത്ത പാതയിലൂടെയാണ്​ സർക്കാറും ഇടതുപക്ഷവും പോകുന്നത്​. ഇന്നുവ​െര അഭിമുഖീകരിക്കാത്ത പതനത്തിലാണ് സി.പി.എം എത്തി​െപ്പട്ടു നിൽക്കുന്നത്​. ​സിംഗൂരും നന്ദിഗ്രാമിലുമൊ​െക്ക സംഭവിച്ചതിനേക്കാൾ ഭയാനകമായ അവസ്ഥയാണത്​. അവിടൊന്നും അധോലോകം പാർട്ടിയെ ഗ്രസിച്ചിരുന്നില്ലല്ലോ. പാർട്ടിയിലെ തിരുത്തൽശക്തികളുടെ നാഡീഞരമ്പുകൾ പോലും തളർന്നുപോയിരിക്കുന്നു. എം.എൻ. വിജയൻ എത്രമാത്രം ദീർഘദർശിയായിരുന്നു!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Left GovernmentCPMGold smuggling caseDrug casePinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story