Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅ​പ​ക​ട​ത്തി​ൽ മു​ഖം...

അ​പ​ക​ട​ത്തി​ൽ മു​ഖം ത​ക​ർ​ന്ന യു​വാ​വി​ന്​ പു​തു​മു​ഖം സ​മ്മാ​നി​ച്ച്​ ആ​സ്റ്റ​ര്‍

text_fields
bookmark_border
അ​പ​ക​ട​ത്തി​ൽ മു​ഖം ത​ക​ർ​ന്ന യു​വാ​വി​ന്​ പു​തു​മു​ഖം സ​മ്മാ​നി​ച്ച്​ ആ​സ്റ്റ​ര്‍
cancel
camera_alt

മു​ഹ​മ്മ​ദ് തൗ​സി​ഫ്

ദു​ബൈ: റോ​ഡ​പ​ക​ട​ത്തി​ൽ മു​ഖ​ത്ത്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ യു​വാ​വി​ന്​ സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​തു​മു​ഖം സ​മ്മാ​നി​ച്ച്​ മ​ൻ​ഖൂ​ലി​ലെ ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ. 37കാ​ര​നാ​യ മു​ഹ​മ്മ​ദ് തൗ​സി​ഫി​നാ​ണ്​ കാ​റ​പ​ക​ട​ത്തി​ൽ മു​ഖ​ത്തെ അ​സ്ഥി​ക​ൾ ത​ക​ർ​ന്ന​ത്. ആ​സ്​​റ്റ​ർ ഫാ​ർ​മ​സി ജീ​വ​ന​ക്കാ​ര​നാ​യ തൗ​സി​ഫ്​ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ ഷാ​ർ​ജ​യി​ൽ​വെ​ച്ച്​ കാ​ർ പി​റ​കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. മു​ഖം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന്​ സ്‌​പെ​ഷ​ലൈ​സ്ഡ് ഓ​റ​ല്‍, മാ​ക്‌​സി​ലോ​ഫേ​ഷ്യ​ല്‍ സ​ര്‍ജ​റി സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ച്​ ഡോ​ക്ട​ര്‍മാ​രു​ടെ സം​ഘം മു​ഖം വി​ജ​യ​ക​ര​മാ​യി വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഓ​റ​ല്‍ ആ​ന്‍ഡ് മാ​ക്‌​സി​ലോ​ഫേ​ഷ്യ​ല്‍ സ​ര്‍ജ​റി സ്​​പെ​ഷ​ലി​സ്റ്റ്​ ഡോ. ​ര​ഞ്ജു പ്രേ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ വി​ദ​ഗ്​​ധ സം​ഘ​മാ​ണ്​ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. മു​ഖ​ത്തെ ഒ​ടി​വു​ക​ളും ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളും പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ഡോ. ​ര​ഞ്ജു പ്രേം ​പ​റ​ഞ്ഞു. നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കാ​നാ​യ​താ​ണ്​ രോ​ഗി​ക്ക്​ തു​ണ​യാ​യ​ത്.

ന്യൂ​സ് വീ​ക്കി​ന്‍റെ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ യു.​എ.​ഇ​യി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള മ​ന്‍ഖൂ​ലി​ലെ ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ലി​ൽ ഏ​റ്റ​വും നൂ​ത​ന​മാ​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ളും സ്​​പെ​ഷ​ലൈ​സ്​ ചെ​യ്ത ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വു​മാ​ണ്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:astermarketing news
News Summary - Aster awarded a new face to the young man whose face was broken in the accident
Next Story