Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസു​ലൈ​മാ​ൻ അ​ൽ...

സു​ലൈ​മാ​ൻ അ​ൽ മ​സ്ക​രി ഗ്രൂ​പ്​ ഇ​ഫ്താ​ർ സം​ഗ​മ​വും ബ്രാ​ൻ​ഡ്​ ലോ​ഞ്ചി​ങ്ങും

text_fields
bookmark_border
സു​ലൈ​മാ​ൻ അ​ൽ മ​സ്ക​രി ഗ്രൂ​പ്​ ഇ​ഫ്താ​ർ സം​ഗ​മ​വും ബ്രാ​ൻ​ഡ്​ ലോ​ഞ്ചി​ങ്ങും
cancel
camera_alt

സു​ലൈ​മാ​ൻ അ​ൽ മ​സ്ക​രി ഗ്രൂ​പ്പി​ന്‍റെ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: സു​ലൈ​മാ​ൻ അ​ൽ മ​സ്ക​രി ഗ്രൂ​പ്പി​ന്‍റെ ഇ​ഫ്താ​ർ സം​ഗ​മ​വും പു​തി​യ ബ്രാ​ൻ​ഡി​ന്‍റെ ലോ​ഞ്ചി​ങ്ങും മ​സ്ക​ത്ത്​ മാ​ണി ഹോ​ട്ട​ലി​ൽ ന​ട​ന്നു.

പു​തി​യ ബ്രാ​ൻ​ഡാ​യ​ ലൈ​ക്കാ​യു​ടെ (Lycka) ലോ​ഞ്ചി​ങ്​ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ടി.​എ​ൻ. മു​നീ​റും ഗ്രൂ​പ് സ്പോ​ൺ​സ​ർ സു​ലൈ​മാ​ൻ അ​ൽ മ​സ്ക​രി​യും നി​ർ​വ​ഹി​ച്ചു. ന​ട്സ്, സ്പൈ​സ​സ്, പ​ൾ​സ​സ് എ​ന്നീ സാ​ധ​ന​ങ്ങ​ളാ​ണ് ലൈ​ക്കാ​യു​ടെ ബ്രാ​ൻ​ഡി​ൽ ഇ​പ്പോ​ൾ വി​പ​ണി​യി​ൽ ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഭാ​വി​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ സാ​ധ​ന​ങ്ങ​ൾ വി​പ​ണി​യി​ൽ ഇ​റ​ക്കു​മെ​ന്നും ഗ്രൂ​പ് സി.​ഇ.​ഒ ടി.​എ​ൻ. ജം​ഷീ​ർ അ​റി​യി​ച്ചു.

ലൈ​ക്കാ ബ്രാ​ൻ​ഡി​ന്‍റെ ടീ​ഷ​ർ​ട്ട് ഗ്രൂ​പ് സി.​ഒ.​ഒ ടി.​എ​ൻ. അ​ഷ്റ​ഫ്, സീ​നി​യ​ർ സ്റ്റാ​ഫ് അ​ലി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഇ​ജി​നാ​സ്, മു​ഹ​മ്മ​ദ് സി​ദാ​ൻ, മു​ഹ​മ്മ​ദ്​ സി​നാ​ൻ, ഗ്രൂ​പ് സാ​ര​ഥി​ക​ളാ​യ അ​ജ്മ​ൽ ഇ​ള​വ​ന്തേ​രി, ടി.​പി. ജാ​ബി​ർ, താ​ഹി​ർ, കെ.​എം. അ​ഷ്റ​ഫ്, അ​ർ​ഷാ​ദ്, ടി.​എ​ൻ. ജ​സീം, ഓ​ഡി​റ്റ​ർ ഇ​ർ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ​​​ങ്കെ​ടു​ത്തു. ഒ​മാ​നി​ലെ ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ, അ​റ​ബ് പ്ര​മു​ഖ​ർ, സു​ഹൃ​ത്തു​ക്ക​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ, സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

സു​ലൈ​മാ​ൻ അ​ൽ​മ​സ്ക​രി ഗ്രൂ​പ് ഇ​ന്ത്യ, അ​മേ​രി​ക്ക, തു​ർ​ക്കി​യ, ഇ​ന്തോ​നേ​ഷ്യ, വി​യ​റ്റ്നാം, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വി​പ​ണി​യി​ൽ ന​ൽ​കു​ന്ന​ത്. അ​ൽ മ​സ്ക​രി ഗ്രൂ​പ്പി​ന് ഹൈ​ൽ റാ​മി​സി​ന​ടു​ത്ത് വി​പു​ല​മാ​യ വെ​യ​ർ ഹൗ​സും ഓ​ഫി​സും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പു​തു​താ​യി റൂ​വി ഫി​ഷ് മാ​ർ​ക്ക​റ്റി​ന​ടു​ത്ത് ഹോ​ൾ​സെ​യി​ൽ-​റീ​ട്ടെ​യി​ൽ ഷോ​റൂ​മും തു​റ​ക്കും. ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി റീ​ട്ടെ​യി​ൽ ഔ​ട്ട് ല​റ്റു​ക​ളാ​ണ് അ​ൽ മ​സ്ക​രി ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatiftharSulaiman Al Maskari Group
News Summary - Sulaiman Al Maskari Group Iftar Gathering and Brand Launch
Next Story