Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Featurechevron_right‘ഫോർസാടെകി’ൽ താരമായി​...

‘ഫോർസാടെകി’ൽ താരമായി​ ഹോളിടൂർ

text_fields
bookmark_border
Holitoor
cancel

എ​മി​റേ​റ്റ്​​സ്​ ഗ്രൂ​പ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്ന വ്യോ​മ​യാ​ന വ്യ​വ​സാ​യ​ത്തി​ലെ പു​തു​മ​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ‘ഫോ​ർ​സാ​ടെ​ക്ക്​’ മേ​ള​യി​ൽ ശ്ര​ദ്ധ​നേ​ടി മ​ല​യാ​ളി​ക​ളു​ടെ സ്​​ട്ടാ​ർ​ട്ട​പ്പ്. ദു​ബൈ​യി​ൽ പ്ര​വാ​സി​ക​ളാ​യ കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ട്​​കു​ന്ന്​​ സ്വ​ദേ​ശി ന​മി​ൽ മു​ഹ​മ്മ​ദും പ​യ്യോ​ളി സ്വ​ദേ​ശി​യാ​യ ഷാ​ഹി​ൽ അ​ബ്​​ദു​ല്ല​യും വി​ക​സി​പ്പി​ച്ച ‘ഹോ​ളി​ടൂ​ർ’(www.Holitoor.com) എ​ന്ന സ്റ്റാ​ർ​ട്ട​പ്പാ​ണ്​​ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രെ ആ​ക​ർ​ഷി​ച്ച​ത്.

അ​വ​ധി​ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​വ​ർ​ക്ക്​ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തി​ന്​ സ​ഹാ​യി​ക്കു​ന്ന വെ​ബ്​​സൈ​റ്റാ​ണ്​ ‘ഹോ​ളി​ടൂ​ർ’. യു.​എ.​ഇ​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന്​ എ​ത്തു​ന്ന​വ​ർ​ക്ക്​ ചി​ല​വ​ഴി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ദി​വ​സ​ങ്ങ​ളും ഏ​ത്​ രൂ​പ​ത്തി​ലു​ള്ള അ​വ​ധി​ദി​ന​ങ്ങ​ളാ​ണെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ൽ, ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ വെ​ബ്​​സൈ​റ്റ്​ നി​ർ​ദേ​ശി​ക്കും. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ യാ​ത്ര പ്ലാ​നു​ക​ൾ കൃ​ത്യ​പ്പെ​ടു​ത്താ​നും ബു​ക്കി​ങ്​ പൂ​ർ​ത്തി​യാ​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. ഹ​ണി​മൂ​ൺ, കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള അ​വ​ധി​യാ​ത്ര, ആ​ഡം​ബ​ര വി​നോ​ദ​യാ​ത്ര, ബ​ജ​റ്റ്​ ഹോ​ളി​ഡേ യാ​ത്ര എ​ന്നി​ങ്ങ​നെ വി​വി​ധ രൂ​പ​ത്തി​ൽ യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ വെ​ബ്​​സൈ​റ്റ്​ വ​ഴി സാ​ധി​ക്കും.

ഷാഹിൽ അബ്​ദുല്ലയും നമിൽ മുഹമ്മദും

സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ​യു.​എ.​ഇ സ​ന്ദ​ർ​ശ​നം എ​ളു​പ്പ​മാ​ക്കു​ക​യും ഒ​രി​ട​ത്ത്​ എ​ല്ലാ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ്​ ‘ഹോ​ളി​ടൂ​ർ’ ​​ചെ​യ്യു​ന്ന​തെ​ന്ന് ന​മി​ലും ഷാ​ഹി​ലും ‘ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു. നി​ല​വി​ൽ യു.​എ.​ഇ​യി​ലെ സ്ഥ​ല​ങ്ങ​ൾ മാ​ത്ര​മാ​ണ്​ വെ​ബ്​​സൈ​റ്റി​ൽ ഉ​ള്ള​തെ​ങ്കി​ലും അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 40 ആ​ഗോ​ള രാ​ജ്യ​ങ്ങ​ളെ​ങ്കി​ലും ഇ​തി​ൽ ചേ​ർ​ക്കാ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും, കേ​ര​ള​മ​ട​ക്കം ഇ​ന്ത്യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ർ​ത്തു.

ദു​ബൈ സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ ‘ദു​ബൈ ടൂ​റി​സ’​വു​മാ​യും എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നു​മാ​യും നി​ല​വി​ൽ വെ​ബ്​​സൈ​റ്റ്​ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഭാ​വി​യി​ൽ ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ടൂ​റി​സം മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ സ്റ്റാ​ർ​ട്ട​പ്പ്​ വി​ക​സി​പ്പി​ക്കാ​നാ​ണ്​ ഇ​രു​വ​രു​ടെ​യും തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Holitoorforsatech
News Summary - Holitoor website got appreciation in forsatech Fair
Next Story