Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightനീറ്റ് കോച്ചിങ്,...

നീറ്റ് കോച്ചിങ്, സ്റ്റാർട്ടപ്പ്, വിഷൻ ടുമാറോ; ‘ഡോപ’തന്നെ റോൾ മോഡൽ

text_fields
bookmark_border
നീറ്റ് കോച്ചിങ്, സ്റ്റാർട്ടപ്പ്, വിഷൻ ടുമാറോ; ‘ഡോപ’തന്നെ റോൾ മോഡൽ
cancel
camera_alt

ഡോപ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. നിയാസ് പാലോത്ത്, ഡോ. മുഹമ്മദ് ആസിഫ്, മുനീർ മരക്കാർ, ഡോ. ജംഷീദ് അഹമ്മദ്, ഡോ. ആഷിഖ് സൈനുദ്ദീൻ എന്നിവർ

വെളുത്ത കോട്ടും സ്റ്റെതസ്​കോപ്പും കഴുത്തിലണിഞ്ഞ് രോഗികളെ ശുശ്രൂഷിക്കാനെത്തുന്ന ഒരു കൂട്ടം ഡോക്ടർമാർ. രോഗികളെ ചികിത്സിക്കുന്നതും ഭേദമാക്കുന്നതും മാത്രമല്ല തങ്ങളുടെ കടമയെന്നും വരുംതലമുറക്കായി എന്തെങ്കിലും ചെയ്യണമെന്നുമുള്ള തോന്നലിൽനിന്ന് അവർ ഒരു സ്റ്റാർട്ടപ് തുടങ്ങുന്നു. തങ്ങൾ പഠിച്ച അറിവുകൾ, കടന്നുവന്ന വഴികൾ വരുംതലമുറക്ക് പകർന്നുനൽകുന്നതിനായിരുന്നു ആ സ്റ്റാർട്ടപ്. ഓൺലൈനായാണ് തുടക്കം. വിദ്യാർഥികൾ ഇത് ഏറ്റെടുത്തതോടെ കേരളത്തി​ന് ഉയർത്തിക്കാണിക്കാൻ ഒരു ‘സ്റ്റാർട്ടപ് വിജയഗാഥ’യായി ഡോപ-ഡോക്ടേഴ്സ് ഓൺ പ്രിപ് അക്കാദമി. കോഴിക്കോട്ടെ സർക്കാർ മെഡിക്കൽ കോളജിൽനിന്ന് പഠിച്ചിറങ്ങിയ ഒരുകൂട്ടം യുവ ഡോക്ടർമാരുടെ സ്വപ്നസാക്ഷാത്കാരമാണ് ​ഡോപ. 2020ലെ കോവിഡ് കാലത്തായിരുന്നു ഡോപയുടെ പിറവി. വിദ്യാർഥികൾക്ക് നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) -മെഡിക്കൽ പ്രവേശന പരീക്ഷക്ക് പരിശീലനം നൽകുന്നതോടൊപ്പം ശാസ്ത്രവിഷയങ്ങളിൽ അഭിരുചികൾ വളർത്തി​യെടുക്കുകയെന്നതുകൂടി ലക്ഷ്യമിട്ടാണ് ഡോപയുടെ പ്രവർത്തനം. മുൻവർഷങ്ങളിൽ ഡോപയിൽനിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷയിൽ ലഭിച്ച റാങ്കുകൾ ഈ സ്റ്റാർട്ടപ്പിന്റെ വളർച്ചക്ക് ആക്കംകൂട്ടി. യുവ ഡോക്ടർമാരുടെ ആത്മവിശ്വാസവും കഠിനാധ്വാനവും ഒഴികെ ‘സീ​റോ നിക്ഷേപ’വുമായിട്ടായിരുന്നു ഡോപയുടെ തുടക്കം. ശരിക്കും സ്റ്റാർട്ടപ്പുകൾക്ക് ഒരു റോൾ മോഡൽ.

ഡോപയിലേക്ക്

പ്ലസ്‍ടുവിനു ശേഷം ഇനിയെന്ത്? കേരളത്തിലെ വിദ്യാർഥികളോടാണ് ചോദ്യമെങ്കിൽ പകുതിയിലധികം വിദ്യാർഥികളുടെയും ആദ്യ ഉത്തരം ഡോക്ടറെന്നായിരിക്കും. പ്രഫഷൻ എന്നതിലുപരി സാമൂഹിക സേവനം കൂടി ലക്ഷ്യമിട്ട് ഡോക്ടറാകാൻ കൊതിക്കുന്നവരാണ് ഇതിൽ പലരും. ലക്ഷ്യമുണ്ടെങ്കിലും പലപ്പോഴും ഈ വിദ്യാർഥികൾ ‘ഡോക്ടർ പഠന’ത്തിനായി പഠിക്കാൻ തുടങ്ങുന്നത് പ്ലസ്ടുവിന് ശേഷമായിരിക്കും. അതു​വരെ പ്രവേശന പരീക്ഷയെക്കുറിച്ച് ചിന്തിക്കാത്ത വിദ്യാർഥികൾ പ്ലസ്ടുവിനു ശേഷം കോച്ചിങ്ങിന് ചേരും. മറ്റുചിലർ സ്വയം പഠനവും തിരഞ്ഞെടുക്കും. എന്നാൽ, രണ്ടുകൂട്ടർക്കും തുടക്കത്തിലേയുള്ള ആവേശം പക്ഷേ ഇടക്ക് എവിടെവെച്ചോ നഷ്ടപ്പെടും. പിന്നെ, ഇഷ്ടത്തോടെ പഠിക്കാതെ കഷ്ടപ്പെട്ടായിരിക്കും പഠനം. മറ്റുചിലർ പാതിവഴിയിൽ നീറ്റും മെഡിക്കൽ പ്രവേശനവും ഡോക്ടർ മോഹവുമെല്ലാം ഉപേക്ഷിച്ച് മറ്റു പ്രഫഷനുകൾ കണ്ടെത്തും. ഇങ്ങനെ ഡോക്ടർ മോഹം ഉപേക്ഷിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പവുമായി നിരവധി വിദ്യാർഥികൾ സമീപിക്കാൻ തുടങ്ങിയതോടെയാണ് കോഴി​ക്കോട് മെഡിക്കൽ കോളജിലെ യുവ ഡോക്ടർമാർക്ക് എന്തുകൊണ്ട് വിദ്യാർഥികളെ പ്രഫഷനലായി സഹായിച്ചുകൂടാ എന്ന ആശയമുദിക്കുന്നത്. ഡോക്ടർമാരായ മുഹമ്മദ് ആസിഫ് പി.പി, മുഹമ്മദ് നിയാസ് പാലോത്ത്, ആഷിഖ് സൈനുദ്ദീൻ എന്നിവരായിരുന്നു ഡോപയുടെ പിറവിക്കു പിന്നിൽ. മെഡിക്കൽ പ്രവേശനത്തിന് തയാറെടുക്കുന്ന വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോം; അതായിരുന്നു ഡോപ ആദ്യം. ഇതിനായി ‘ഡോപ കോച്ചിങ്’ എന്ന ആപ്ലിക്കേഷനും തയാറാക്കി. ആപ്പിന്റെ പ്രവർത്തനങ്ങൾക്കായി ബി.ടെക്കുകാരനായ സുഹൃത്ത് മുനീർ മരക്കാരും സൂപ്പർ മെന്ററായി ജംഷിദ് അഹമ്മദും ഡോപക്കൊപ്പം ചേർന്നു. വിദ്യാർഥികൾക്ക് കോച്ചിങ് നൽകുക, സംശയ നിവാരണം, ചോദ്യപ്പേപ്പർ പരിശീലനം, മെഡിക്കൽ വിദ്യാർഥികളായ മെന്റർമാരുടെ സേവനം തുടങ്ങിയവ തുടക്കത്തിലേതന്നെ ഡോപ ഓ​ൺലൈനിലും ഉറപ്പുവരുത്തിയിരുന്നു. ഒരു മത്സരാന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം മികച്ച പഠനാന്തരീക്ഷവും ഉറപ്പാക്കണമെന്ന വിദ്യാർഥികളുടെ നിരന്തര അഭ്യർഥനപ്രകാരം ഡോപ ഓഫ്​ലൈനായും പ്രവർത്തനം ആരംഭിച്ചു. 2022ലെ നീറ്റ് പരീക്ഷയിൽ 11, 16 റാങ്കുകൾ ഡോപയിൽ പഠിച്ച വിദ്യാർഥികൾക്കായിരുന്നുവെന്നത് ഡോപയുടെ പിന്നണിയിലുള്ളവരുടെയും വിദ്യാർഥികളുടെയും ആത്മവിശ്വാസം ഇരട്ടിച്ചു. 2023ൽ 27ാം റാങ്ക് നേടിയായിരുന്നു ഡോപയുടെ മുന്നേറ്റം.


ഓൺലൈൻ-ഓഫ്​ലൈൻ

കൊറോണ കാലഘട്ടത്തിൽ പൂർണമായും ഓൺലൈനിലേക്ക് വഴിമാറിയ ഒന്നായിരുന്നു വിദ്യാഭ്യാസ രംഗം. മഹാമാരിയെന്ന പ്രതിസന്ധികൾക്കിടയിലും വളർന്നുവന്ന വിദ്യാഭ്യാസ മേഖലയിലെ ടോപ് സ്റ്റാർട്ടപ്പുകളിലൊന്നായി ഡോപ മാറിക്കഴിഞ്ഞു. ഓൺലൈൻ മാത്രമല്ല, ഓഫ്​ലൈനിലേക്കും ഡോപ വഴിമാറിയതോടെ, വിദ്യാർഥികളുടെ ഉയർന്ന റിസൽട്ടിലൂടെ കേരളത്തിൽ നീറ്റ് പരിശീലനം നൽകുന്ന മികച്ച ആദ്യ മൂന്ന് കോച്ചിങ് സെന്ററുകളിലൊന്നായി മാറാൻ ഡോപക്ക് കഴിഞ്ഞു. ആദ്യ ഘട്ടത്തിൽനിന്ന് വളർച്ചയുടെ രണ്ടാംഘട്ടത്തിന്റെ പടവുകൾ കയറാനും ഡോപക്ക് കഴിഞ്ഞു. രാജ്യത്ത് നീറ്റിന്റെ അവസാന വാക്ക് ഡോപ എന്നതാണ് അടുത്ത ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമെന്നോണം സൗത്ത് ഇന്ത്യൻ ലോഞ്ചിന് ഡോപ തയാറായിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ 250 വിദ്യാർഥികൾ മാത്രം പഠിച്ചിരുന്ന ഡോപയിൽ നിലവിൽ 5000ത്തിലധികം വിദ്യാർഥികൾ ഓൺലൈനായും ഓഫ്​ലൈനായും പഠിച്ചുവരുന്നുണ്ട്. 15000ത്തിലധികം വിദ്യാർഥികൾ ഇതുവരെ പരിശീലനം നേടിയിറങ്ങി.

ഇന്റഗ്രേറ്റഡ് സ്കൂൾ

പരീക്ഷക്കുവേണ്ടി മാത്രം, പത്താംക്ലാസിൽ ഫുൾ എ പ്ലസിനുവേണ്ടി മാത്രം പഠിക്കുകയെന്നതാണ് കേരളത്തിലെ വിദ്യാർഥികളുടെ രീതി. മനസ്സറിഞ്ഞ് ഭാവി​യിലേക്ക് നോക്കി പഠിക്കാനോ, ഇവയെല്ലാം എന്തിന് പഠിക്കുന്നുവെന്നോ വിദ്യാർഥികൾ മനസ്സിലാക്കാറില്ല. പത്താംക്ലാസിന് അല്ലെങ്കിൽ പ്ലസ്ടുവിന് ശേഷമായിരിക്കും ഓരോ വിദ്യാർഥിയും ഫോക്കസ് അനുസരിച്ച് പഠിക്കുക. അതിനാൽത്തന്നെ അഖിലേന്ത്യ തലത്തിലുള്ള മത്സരപ്പരീക്ഷകളിൽ കേരളത്തിൽനിന്നുള്ള വിജയശതമാനവും കുറവായിരിക്കും. ഇതിനെ മറികടക്കുക, വിദ്യാർഥികളിൽ ചെറിയ ക്ലാസുകൾ മുതൽ ലക്ഷ്യബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഇന്റഗ്രേറ്റഡ് സ്കൂൾ സൗകര്യം ഒരുക്കാനും ഡോപ തയാറായിക്കഴിഞ്ഞു. ഇതിന്റെ ആദ്യപടിയെന്നോണം ചില സ്കൂളുകളിൽ ഇവ ആരംഭിക്കുകയും ചെയ്തു. ആറാംക്ലാസ് മുതലുള്ള വിദ്യാർഥികളെ ശാസ്ത്രവിഷയങ്ങളിലും അല്ലാതെയും അഭിരുചി വളർത്തുന്നതിന് ഡോപ പ്രോത്സാഹിപ്പിക്കും. അവർക്ക് താൽപര്യമുള്ള വിഷയങ്ങൾ കണ്ടെത്തി പഠിക്കാനും ഭാവി​യിലേക്കുള്ള വഴിതുറക്കാനും ഇതുവഴി സാധിക്കും. നീറ്റ്, ഐ.ഐ.ടി പ്രവേശനം, സിവിൽ സർവിസ് തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് പ്രാപ്തമാക്കാനും കോമേഴ്സ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ വിവിധ പരീക്ഷകൾക്ക് വിദ്യാർഥികളെ തയാറാക്കാനും ഇതുവഴി ഡോപ ലക്ഷ്യമിടുന്നു.

ഫൗണ്ടേഷൻ കോഴ്സ്

ഒരു പ്രഫഷനിൽത്തന്നെ ഉറച്ചുനിൽക്കുന്നത് വളരെ വിരളമായിരിക്കും. ഡോക്ടർമാർ, എൻജിനീയർമാർ, അഡ്വക്കറ്റുമാർ തുടങ്ങി ഏതു പ്രഫഷനിലുള്ളവരായാലും മറ്റു വിഷയങ്ങളിലേക്ക് കൂടുമാറിയേക്കാം. പ്രധാനമായും സിവിൽ സർവിസ് പോലുള്ള ഉന്നത പരീക്ഷക്ക് തയാറെടുത്ത് ഉയർന്ന പോസ്റ്റുകളിലേക്കായിരിക്കും ഈ കൂടുമാറ്റം. എന്നാൽ, പ്ലസ്ടു സയൻസിനുശേഷമോ മറ്റോ അവ ഉപേക്ഷിച്ച് മറ്റു കോഴ്സുകൾ തേടിപ്പോയവർക്ക് തിരികെയെത്തുന്നതിന് ഡോപ ഒരുക്കുന്നതാണ് സയൻസ് ഫൗണ്ടേഷൻ കോഴ്സുകൾ. പത്താംക്ലാസ്, പ്ലസ്ടുവിനു ശേഷം സയൻസുമായി ബന്ധമില്ലാതിരുന്നവർക്ക് സയൻസിന്റെ അടിസ്ഥാനപാഠങ്ങൾ ഒന്നുകൂടി പകർന്നുനൽകുന്നതാണ് ഫൗണ്ടേഷൻ കോഴ്സ്. മത്സരപ്പരീക്ഷകൾക്ക് ഒരുങ്ങുന്നവർക്ക് സഹായകമാകുന്ന രീതിയിലാണ് ഫൗണ്ടേഷൻ കോഴ്സിന്റെ സിലബസ് തയാറാക്കിയിരിക്കുന്നത്.

ഡോപ അറിഞ്ഞ് പഠിപ്പിക്കും

ഒരു കുട്ടിയുടെ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതായിരിക്കും. വീട്-ക്ലാസ്മുറി അന്തരീക്ഷം മുതൽ അധ്യാപക-രക്ഷാകർതൃ-സുഹൃദ് ബന്ധങ്ങൾവരെ ഇതിൽ ഉൾപ്പെടും. ഒരു വിദ്യാർഥിയുടെ പഠനത്തിന്റെ ഏതു കാലഘട്ടത്തെയും ഏറ്റവും കൂടുതൽ സ്വാധീനിക്കുക അവരുടെ മാതാപിതാക്കളായിരിക്കും. മാതാപിതാക്കൾക്ക് ഇഷ്ടപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിക്കുന്നവരെയും കാണാം. മെഡിക്കൽ പ്രഫഷനിൽ ഒട്ടും താൽപര്യമില്ലാതെ മാതാപിതാക്കളുടെ നിർബന്ധപ്രകാരം നീറ്റ് പരിശീലനത്തിനെത്തുന്ന വിദ്യാർഥികളുമുണ്ട്. കുത്തിയിരുന്ന് പഠിച്ചാലും നീറ്റ് വിജയിക്കാൻ കഴിയാതെവരുമ്പോഴാണ് പലപ്പോഴും കുട്ടികളുടെ ഇഷ്ട​ങ്ങളെപ്പറ്റി അ​ന്വേഷിക്കുക. ഡോപയിൽ ഏതു വിഷയം തിരഞ്ഞെടുക്കുമെന്ന ശങ്കയോടെ നിൽക്കുന്ന വിദ്യാർഥികളുടെ അഭിരുചി അറിയാൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തും. അതിൽ വിജയിച്ചാൽ മാത്രമാണ് ഇവരെ നീറ്റ് പരിശീലനത്തിനായി തയാറാക്കുക. കൂടാതെ മെന്റർ-പേരന്റ്-വിദ്യാർഥി എന്നിവരടങ്ങിയ ‘ഡോപ ട്രയോ’ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പഠനമികവ്, നിലവാരം, മാനസിക ആരോഗ്യം തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനാണ് ഈ ഡോപ ട്രയോ.

സയൻസിൽത്തന്നെ എല്ലാ വിഷയങ്ങൾക്കും ഒരുപോലെ തിളങ്ങാൻ വിദ്യാർഥികൾക്ക് സാധിച്ചെന്നുവരില്ല. അങ്ങനെയുള്ളവർക്കായി സബ്ജക്ട് വർക് ഷോപ്പുകളും ഡോപ ഒരുക്കുന്നുണ്ട്. പ്രയാസകരമാണെന്ന് തോന്നുന്ന വിഷയങ്ങൾക്ക് ഊന്നൽ നൽകി മനസ്സിലാക്കിപ്പഠിക്കുന്നതിനാണ് സബ്ജക്ട് വർക്ക് ഷോപ്പുകൾ. ബജറ്റ് ഫ്രണ്ട്‍ലിയായ മാസ്റ്റർ ക്ലാസ്മുറികൾ ഒരുക്കി വിദ്യാർഥികളുടെ പഠനം ഉറപ്പാക്കുകയെന്നതും ഡോപ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി ‘ബിഗ് ക്ലാസ്റൂമുകൾ’ കൂടി ഡോപയുടെ പരിഗണനയിലുണ്ട്.

സ്കോളർഷിപ്പോടെ പഠിക്കാം

പഠനത്തിൽ മിടുക്കരായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി സ്കോളർഷിപ് സൗകര്യവും ഡോപയിൽ നൽകുന്നുണ്ട്. മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തുന്നതിനായി ഓൾ കേരള സ്കോളർഷിപ് പരീക്ഷ നടത്തും. ഇതിൽ ഓരോ ജില്ലയിൽനിന്ന് തിരഞ്ഞെടുക്കുന്ന 10 പേർക്ക് വീതം 140 പേർക്കാണ് സ്കോളർഷിപ് നൽകുക. ഈ 140 വിദ്യാർഥികൾക്കും നീറ്റ് എൻട്രൻസ് പരിശീലനം സൗജന്യമായിരിക്കും. ഇവർക്കായി ഡോപ ആപ്ലിക്കേഷനും മറ്റും പഠനോപകരണങ്ങളും സൗകര്യവും ഡോപ നൽകും.

​ആപ്ലിക്കേഷൻ

‘ഡോപ കോച്ചിങ്’ എന്ന ആപ്ലിക്കേഷൻ വഴിയാണ് ഓൺലൈൻ ക്ലാസുകൾ. ലൈവ് ​ക്ലാസുകൾക്കു പുറമെ ലെക്ചർ വിഡിയോകൾ, ക്വസ്റ്റ്യൻ ബാങ്കുകൾ, ഡിസ്കഷൻ പാനലുകൾ, സൈക്കോളജി ടിപ്പുകൾ, പരീക്ഷ ടിപ്പുകൾ തുടങ്ങിയവ ആപ്പിലൂടെ ലഭ്യമാകും. കൂടാതെ 24 മണിക്കൂറും മെന്റർ സേവനവും ലഭ്യമാകും. മെന്റർമാരുമായി സംസാരിക്കാൻ ചാറ്റ് -കോൾ സൗകര്യവും ലഭിക്കും. ഡോക്ടർമാരുടെയും നീറ്റ് ടോപ്പേഴ്സിന്റെയും ഗൈഡൻസും വിദ്യാർഥികൾക്ക് ലഭിക്കുന്നുണ്ട്. മെഡിക്കൽ വിദ്യാർഥികളായ മെന്റർമാരും വിദ്യാർഥികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകും. ടൂ വേ കമ്യൂണിക്കേഷൻ സാധ്യമാകുന്ന ആപ്പാണ് ഡോപയുടെത്. ഇന്ത്യയിൽ ഇത്രയധികം സേവനങ്ങൾ ലഭ്യമാക്കുന്ന മറ്റൊരു എജുക്കേഷനൽ ആപ് ഇന്ത്യയിൽത്തന്നെ ആദ്യത്തേതാണ്. വിഡിയോകളും പോഡ്കാസ്റ്റുകളും ലെക്ചർ നോട്ട്സുമടക്കം എല്ലാം ആപ്പിൽ ലഭിക്കും. ഭാഷ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ആപ്പിൽ ലഭ്യമാണ്. പ്ലേസ്റ്റോറിൽനിന്ന് വളരെ എളുപ്പത്തിൽ ഡോപ ആപ് ഡൗൺലോഡ് ചെയ്തെടുക്കാം. ആപ് ഡൗൺലോഡ് ചെയ്യുന്നവർക്ക് ആദ്യത്തെ 15 ദിവസം തികച്ചും സൗജന്യമായിത്തന്നെ എല്ലാ ക്ലാസുകളും ഡോപ ആപ് ഫീച്ചറുകളും ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത

ബോർഡ് ഓഫ് ഡയറക്ടേഴ്സ്

ഒരു യുവ നിരതന്നെയാണ് ഡോപയുടെ വിജയത്തിന് ചുക്കാൻ പിടിക്കുന്നത്. മുനീർ മരക്കാർ, ഡോ. നിയാസ് പാലോത്ത്, ഡോ. മുഹമ്മദ് ആസിഫ്, ഡോ. ആഷിഖ് സൈനുദ്ദീൻ എന്നിവരും കൂടെ സൂപ്പർ മെന്ററായി ഡോ. ജംഷീദ് അഹമ്മദും ഉൾപ്പെട്ടതാണ് ഡോപ അക്കാദമിയുടെ ഡയറക്ടർ ബോർഡ്.

ഡി.സി.പി

ഡിജിറ്റൽ ക്ലാസ്റൂം പ്രോഗ്രാം ആണ് ഡോപ മുന്നോട്ടുവെക്കുന്ന മറ്റൊരു പുതിയ പഠന സംവിധാനം. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികളെയും കൂടാതെ റിപ്പീറ്റേഴ്സിനെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.സി.പിയുടെ തുടക്കം. ഈ വിദ്യാർഥികൾക്ക് ഒരു ഗൈഡ് പോലെ, ഏതൊരു സംശയത്തിനും ഉത്തരങ്ങളുമായി ഡോപ ആപ് ഉണ്ടാകും. പരീക്ഷസംബന്ധമായ വിവരങ്ങളും സംശയനിവാരണവും ക്ലാസുകളുമെല്ലാം ഡോപ ആപ്പിന്റെ ഡിജിറ്റൽ ക്ലാസ്റൂം പ്രോഗ്രാംവഴി വിദ്യാർഥികൾക്ക് വളരെ ഈസിയായിത്തന്നെ സാധ്യമാകും.

ജി.സി.സിയിലും ഡോപ ഇതിനകംതന്നെ തങ്ങളുടെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. അടുത്ത വർഷം മുതൽ കേരളത്തിലുടനീളം ഓഫ്​ലൈനായിത്തന്നെ വിദ്യാർഥികൾക്ക് പഠിക്കാനായി ക്ലാസ്റൂമുകൾ ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഡോപ. ഇതുകൂടാതെ ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEETstartupDOPA
News Summary - success story of DOPA
Next Story