Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightനിങ്ങളുള്ളത് ടോക്സിക്...

നിങ്ങളുള്ളത് ടോക്സിക് തൊഴിലിടത്തിലോ?

text_fields
bookmark_border
toxic workplace
cancel

മും​ബൈ​യി​ൽ ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, പീ​ഡ​ന​സ്വ​ഭാ​വ​മു​ള്ള തൊ​ഴി​ലി​ട​ങ്ങ​ളും അ​ത്ത​രം അ​ന്ത​രീ​ക്ഷ​ത്തി​ലെ തൊ​ഴി​ലാ​ളി ദു​രി​ത​ങ്ങ​ളും ഇ​​പ്പോ​ൾ ച​ർ​ച്ച ​​ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. ‘ടോ​ക്സി​ക്’ തൊ​ഴി​ലി​ട​ങ്ങ​ളു​ടെ രീ​തി മ​ന​സ്സി​ലാ​ക്കി​യാ​ലേ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​കൂ.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച തൊ​ഴി​ലി​ട​ങ്ങ​ൾ (ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ് 2023) റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് മിക്ക വ്യ​വ​സാ​യ​ങ്ങ​ളി​ലും മി​ക​ച്ച തൊ​ഴി​ല​ന്ത​രീ​ക്ഷം കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ർ​മാ​ണ, അ​ടി​സ്ഥാ​ന വി​ക​സ​ന, റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യ​ങ്ങ​ളി​ലാ​ണ് മി​ക​ച്ച തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​മു​ള്ള​ത്. എ​ൻ.​ജി.​ഒ​ക​ൾ, വി​ദ്യാ​ഭ്യാ​സം, പ​രി​ശീ​ല​നം, പ്ര​ഫ​ഷ​ന​ൽ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ മോ​ശം തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

ടോ​ക്സി​ക് തൊ​ഴി​ലി​ട​ം

അ​റു​പ​തു ശ​ത​മാ​നം മോ​ശം തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​ത്തി​നും കാ​ര​ണം ടോ​ക്സി​ക് തൊ​ഴി​ലി​ട​ങ്ങ​ളാ​ണെ​ന്ന് 2022ലെ ​മെ​ക്ക​ൻ​സി ഹെ​ൽ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ഇ​വി​ട​ങ്ങ​ളി​ലെ തൊ​​ഴി​ലാ​ളി​ക​ൾ​ക്ക് ത​ങ്ങ​ൾ വി​ല​യി​ല്ലാ​ത്ത​വ​രാ​ണെ​ന്ന നെ​ഗ​റ്റി​വ് ചി​ന്ത​യു​​ണ്ടാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

ടോ​ക്സി​ക് തൊ​ഴി​ലി​ട​ങ്ങ​ളെ ക​ണ്ടെ​ത്താം

മോ​ശം ആ​ശ​യ​വി​നി​മ​യം: സു​താ​ര്യ​മാ​യ ആ​ശ​യ​വി​നി​മ​യ​മി​ല്ലാ​ത്ത അ​വ​സ്ഥ ടോ​ക്സി​ക് തൊ​ഴി​ലി​ട​ത്തി​​ന്റെ ല​ക്ഷ​ണ​മാ​ണ്. ഇ​ത് തൊ​ഴി​ലാ​ളി​ക​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ​ക്കും സം​ഘ​ർ​ഷ​ത്തി​നും നി​രാ​ശ​ക്കും ഇ​ട​യാ​കും.

മൈ​ക്രോ​​മാ​നേ​ജ്മെ​ന്റ്: അ​മി​ത നി​യ​ന്ത്ര​ണം, അ​മി​ത നി​രീ​ക്ഷ​ണം, അ​മി​ത പ്ര​തീ​ക്ഷ​യും ഒ​പ്പം വ​ള​ർ​ച്ച​ക്കും വി​ക​സ​ന​ത്തി​നും സാ​ധ്യ​ത​യി​ല്ലാ​തി​രി​ക്ക​ലും.

ഭീ​ഷ​ണി​യും അ​ധി​ക്ഷേ​പ​വും: ഇ​ത് തൊ​ഴി​ലാ​ളി​ക​ളെ എ​തി​രാ​ക്കും, കൊ​ഴി​ഞ്ഞു​പോ​ക്ക് കൂ​ട്ടും.

അം​ഗീ​കാ​ര​മി​ല്ലാ​യ്മ: മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാത്ത അവസ്ഥ. ​ഇത് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മോ​ശ​മാ​ക്കും.

മോ​ശം പ​രി​ഗ​ണ​ന​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും: നീ​തി​പൂ​ർ​വ​മ​ല്ലാ​ത്ത അം​ഗീ​കാ​ര​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ളി​ൽ വി​ഭ​ജ​നം സൃ​ഷ്ടി​ക്കും.

മോ​ശം ജോ​ലി സം​സ്കാ​രം: വ​ർ​ക്-​ലൈ​ഫ് ബാ​ല​ൻ​സിങ്ങി​ന് പ​രി​ഗ​ണ​ന ന​ൽ​കാ​ത്ത അ​വ​സ്ഥ.

പ​രി​ഹാ​ര​​മെ​ന്ത്?

  • സ്ഥാ​പ​ന​ത്തി​ൽ തു​റ​ന്ന ആ​ശ​യ​വി​നി​മ​യം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ചി​ന്ത​ക​ൾ പ​ങ്കു​​വെ​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണം.
  • വ​ർ​ക്-​ലൈ​ഫ് ബാ​ല​ൻ​സ്: അ​യ​വു​ള്ള ജോ​ലി​സ​മ​യം, വ​ർ​ക് ഫ്രം ​ഹോം പോ​ലു​ള്ള​വ മി​ക​ച്ച ഫ​ലം ചെ​യ്യും.
  • ലീ​ഡ​റെ ക​ണ്ടു പ​ഠി​ക്ക​ണം: സ​ത്യ​സ​ന്ധ​മാ​യും സ​ഹാ​നു​ഭൂ​തി​യോ​ടെ​യും പെ​രു​മാ​റു​ന്ന ബോ​സി​ന് മി​ക​ച്ച മാ​തൃ​ക​യാ​കാ​ൻ ക​ഴി​യും.
  • വ്യ​ക്ത​ത​യു​ള്ള ന​ട​പ​ടി​ക്ര​മം, മാ​ർ​ഗ​നി​ർ​ദേ​ശം, നി​യ​ന്ത്ര​ണം എ​ന്നി​വ​യു​ണ്ടാ​ക​ണം.
  • ആ​രോ​ഗ്യ​മു​ള്ള തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും ആരോഗ്യമുള്ള തൊ​ഴി​ലാ​ളി​യും വേ​ണം.
  • വ​ള​ർ​ച്ച​ക്ക് അ​വ​സ​രം വേ​ണം.
  • അ​വ​സാ​ന​മാ​യി, ത​ങ്ങ​ളു​ടെ തൊ​ഴി​ലി​ട​ത്തി​ലെ ടോ​ക്സി​ക് അ​വ​സ്ഥ​യെ കു​റി​ച്ച് തൊ​ഴി​ലാ​ളി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചാ​ൽ സ്ഥാ​പ​നം അ​ത് ഗൗ​ര​വ​മാ​യി ​ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toxic Workplace
News Summary - Are you in a toxic workplace
Next Story