Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightജെ.ഇ.ഇ മെയിൻ:പരീക്ഷ...

ജെ.ഇ.ഇ മെയിൻ:പരീക്ഷ നഗരങ്ങൾ അറിയാം

text_fields
bookmark_border
JEE (Main)
cancel

ന്യൂ​ഡ​ൽ​ഹി: എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​പ​ഠ​ന​ത്തി​നാ​യു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ ജെ.​ഇ.​ഇ മെ​യി​ൻ 2024 ര​ണ്ടാം സെ​ഷ​ന്റെ പ​രീ​ക്ഷ​തീ​യ​തി​യും എ​ഴു​തേ​ണ്ട ന​ഗ​ര​ങ്ങ​ളും ദേ​ശീ​യ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) പ്ര​ഖ്യാ​പി​ച്ചു.

ഏ​പ്രി​ൽ നാ​ല്, അ​ഞ്ച്, ആ​റ്, എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ൽ രാ​വി​ലെ​യും ഉ​ച്ച​ക്ക് ശേ​ഷ​വും ര​ണ്ടു ഷി​ഫ്റ്റു​ക​ളാ​യാ​ണ് ബി.​ഇ/​ബി.​ടെ​ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള പേ​പ്പ​ർ ഒ​ന്ന് പ​രീ​ക്ഷ ന​ട​ക്കു​ക. ബി.​ആ​ർ​ക്, ബി.​പ്ലാ​നി​ങ് പ്ര​വേ​ശ​ന​ത്തി​നു​ള്ള പേ​പ്പ​ർ 2 എ ​പ​രീ​ക്ഷ ഏ​പ്രി​ൽ 12ന് ​രാ​വി​ലെ ന​ട​ക്കും. പ​രീ​ക്ഷ സെ​ന്റ​റു​ക​ൾ ഹാ​ൾ ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തും.

ഏ​തു ന​ഗ​ര​ത്തി​ലാ​ണ് പ​രീ​ക്ഷ​കേ​ന്ദ്ര​മെ​ന്ന വി​വ​രം https://jeemain.nta.ac.in/ എ​ന്ന സൈ​റ്റി​ൽ​നി​ന്ന് ല​ഭി​ക്കും. അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷ ന​മ്പ​റും ജ​ന​ന​ത്തീ​യ​തി​യും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് പ​രീ​ക്ഷാ ന​ഗ​ര​വും മ​റ്റു നി​ർ​ദേ​ശ​ങ്ങ​ളും അ​റി​യാം. പ​രീ​ക്ഷ​ക്കു​ള്ള അ​ഡ്മി​റ്റ് കാ​ർ​ഡ് പി​ന്നീ​ട് ല​ഭി​ക്കും. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് 011-40759000 എ​ന്ന ന​മ്പ​റി​ലോ jeemain@nta.ac.in. എ​ന്ന മെ​യി​ൽ ഐ​ഡി​യി​ലോ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEE MainIndia News
News Summary - JEE Main- Know Exam Cities
Next Story