Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചി​ക്ക​ൻ പോ​ള

ചി​ക്ക​ൻ പോ​ള

text_fields
bookmark_border
chicken pola
cancel
camera_alt

മുഹമ്മദ് കുഞ്ഞ്(ബത്ത)

ഇ​ഫ്താ​റി​ന് ഒ​രു​ക്കാ​ൻ എ​ളു​പ്പ​ത്തി​ൽ പ​രീ​ക്ഷി​ക്കാ​വു​ന്ന ഒ​രു വി​ഭ​വ​മാ​ണ് ചി​ക്ക​ൻ പോ​ള. മ​ല​ബാ​ർ ചി​ക്ക​ൻ​പോ​ള എ​ന്ന പേ​രി​ൽ തീ​ൻ​മേ​ശ​യി​ൽ ഇ​ടം​പി​ടി​ച്ച വി​ഭ​വ​ത്തെ പ​രി​ച​യ​പ്പെ​ടാം.

ചേ​രു​വ​ക​ൾ

എ​ല്ലി​ല്ലാ​ത്ത ചി​ക്ക​ൻ 250 ഗ്രാം

​സ​വാ​ള -ര​ണ്ട്

മൈ​ദ -ഒ​രു ക​പ്പ്

മു​ട്ട -ര​ണ്ട്

പാ​ൽ -ഒ​രു ക​പ്പ്

ഓ​യി​ൽ -കാ​ൽ ക​പ്പ്

മു​ള​കു പൊ​ടി -ര​ണ്ട് ടീ ​സ്പൂ​ൺ

മ​ഞ്ഞ​ൾ പൊ​ടി -കാ​ൽ ടീ ​സ്പൂ​ൺ

ചി​ക്ക​ൻ മ​സാ​ല- അ​ര ടീ ​സ്പൂ​ൺ

കു​രു​മു​ള​ക് പൊ​ടി -അ​ര ടീ ​സ്പൂ​ൺ

ഇ​ഞ്ചി ഒ​രു ക​ഷ​ണം

വെ​ളു​ത്തു​ള്ളി അ​ഞ്ച് അ​ല്ലി

മ​ല്ലി​യി​ല -ഒ​രു​പി​ടി

ത​യാ​റാ​ക്കു​ന്ന വി​ധം

ചി​ക്ക​ൻ ചെ​റു​താ​യി മു​റി​ച്ചെ​ടു​ത്ത്, മു​ള​ക്, മ​ഞ്ഞ​ൾ പൊ​ടി എ​ന്നി​വ​ക്കൊ​പ്പം, പാ​ക​ത്തി​ന് ഉ​പ്പും മ​സാ​ല​യും ചേ​ർ​ത്ത് എ​ണ്ണ​യി​ൽ വ​റു​ത്തെ​ടു​ത്ത് മാ​റ്റി​വെ​ക്കു​ക. ചി​ക്ക​ൻ വ​റു​ത്ത എ​ണ്ണ​യി​ൽ ത​ന്നെ സ​വാ​ള ചെ​റു​താ​യി അ​രി​ഞ്ഞ് പാ​നി​ലി​ട്ട് വ​ഴ​റ്റു​ക. അ​ൽ​പം വ​യ​റ്റി​യ​തി​നു​ശേ​ഷം വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി പേ​സ്റ്റ് ചേ​ർ​ക്കു​ക.

മു​ള​ക് ​പൊ​ടി, ചി​ക്ക​ൻ മ​സാ​ല, കു​രു​മു​ള​ക്, ഗ​രം​മ​സാ​ല, ഉ​പ്പ് ഇ​വ ചേ​ർ​ത്തു പ​ച്ച​മ​ണം മാ​റു​ന്ന​തു വ​രെ വ​ഴ​റ്റി​യ​ശേ​ഷം വ​റു​ത്തു മാ​റ്റി വെ​ച്ച ചി​ക്ക​ൻ ചേ​ർ​ത്ത്, അ​രി​ഞ്ഞു വെ​ച്ച മ​ല്ലി​യി​ല കൂ​ടെ ചേ​ർ​ത്ത്, മി​ക്സ്‌ ചെ​യ്യു​ക. വ​റു​ത്ത ചി​ക്ക​ൻ അ​ൽ​പം മാ​റ്റി വെ​ക്ക​ണം. മ​സാ​ല റെ​ഡി.

ഇ​നി പോ​ള​ക്ക് ആ​വ​ശ്യ​മാ​യ ബാ​റ്റ​ർ ത​യാ​റാ​ക്കാം. ര​ണ്ടു മു​ട്ട , ഒ​രു ക​പ്പ് മൈ​ദ, ഒ​രു ക​പ്പ് പാ​ൽ, കാ​ൽ ക​പ്പ് ഓ​യി​ൽ, കു​രു​മു​ള​ക് പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് മി​ക്സി​യി​ൽ അ​ര​ച്ചെ​ടു​ക്കു​ക.

ശേ​ഷം ഒ​രു നോ​ൺ സ്റ്റി​ക് പാ​ത്രം അ​ടു​പ്പ​ത്തു​വെ​ച്ച് അ​ൽ​പം ഓ​യി​ൽ പു​ര​ട്ടി മാ​വി​ന്റെ പ​കു​തി ഒ​ഴി​ക്കു​ക. അ​തി​നു മു​ക​ളി​ലേ​ക്ക് ചി​ക്ക​ൻ മ​സാ​ല ചേ​ർ​ക്കു​ക ശേ​ഷം ബാ​ക്കി മാ​വ് കൂ​ടെ ഒ​ഴി​ക്കു​ക. മു​ക​ളി​ൽ നേ​ര​ത്തേ എ​ടു​ത്തു​വെ​ച്ച വ​റു​ത്ത ചി​ക്ക​ൻ വി​ത​റു​ക. അ​ട​ച്ചു​വെ​ച്ച് ചെ​റി​യ തീ​യി​ൽ 10 മി​നി​റ്റ് വേ​വി​ച്ച​ശേ​ഷം ഒ​രു പാ​നി​ലേ​ക്ക് മാ​റ്റി മു​ക​ൾ ഭാ​ഗ​വും വേ​വി​ക്കു​ക. രു​ചി​ക​ര​മാ​യ ചി​ക്ക​ൻ​പോ​ള റെ​ഡി. ഇ​ഫ്താ​ർ വേ​ള​യി​ൽ വി​ള​മ്പാ​ൻ പ​റ്റി​യ ഒ​രു വി​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chicken PolaQatar NewsRecipe
News Summary - Chicken pola-recipe
Next Story