Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightബാത്ത്​റൂം പ്ലംബിങ്​:...

ബാത്ത്​റൂം പ്ലംബിങ്​: അമിത ചെലവൊഴിവാക്കാം

text_fields
bookmark_border
bathroom
cancel

വീട് നിർമ്മാണത്തിൽ പരിചയകുറവുള്ള ജോലിക്കാരെ ഏൽപ്പിച്ചാൽ ഏറ്റവും കൂടുതൽ നഷ്​ടം ഉണ്ടാക്കുന്ന ഒന്നാണ് ബാത്ത്​റൂം- ടോയ്​ലറ്റ്​ പ്ലംബിങ്​. ഓരോ ദിവസവും പുതിയ മോഡലുകളിലാണ്​ സാനിറ്ററി ഐറ്റംസ് വിപണിയിൽ വരുന്നത്. പുതിയ മോഡലുകളും വിലയും ഗുണനിലവാരവും നോക്കിവേണം സാനിറ്ററി ​ഫിറ്റിംഗ്​സ്​ തെരഞ്ഞെടുക്കാൻ.

വലിയ രീതിയിലുള്ള പ്ലംബിങ്ങ് വർക്കുകൾ ചെയ്യുന്നവർക്ക്​ സാനിറ്ററി ഫിറ്റിംഗസ്​ കമ്പനിയുടെ ക്ലാസുകൾ കിട്ടുന്നതിനാൽ അവർക്ക്​ മോഡലുകളെ കുറിച്ചും പുതിയ രീതിയിൽ ഫിറ്റിങ്ങുകൾ എങ്ങനെ ചെയ്യാമെന്നതിനെ കുറിച്ചും കൃത്യമായ വിവരമുണ്ടാകും. എന്നാൽ പുതിയതരം ഫിറ്റിങ്ങുകളെക്കുറിച്ച് ധാരണയില്ലാത്ത പ്ലംബർമാരെ ജോലി ഏൽപ്പിച്ചാൽ ധനനഷ്​ടമുണ്ടാവുകയും കൂടാതെ പഴയ മോഡൽ ഫിറ്റിങ്​സുകൾ വീടി​​​​െൻറ ലുക്കിനെ നശിപ്പിക്കുകയും ചെയ്യും.

വാഷ്​ ബേസിനുകൾ, ബാത്ത്​റൂം-ടോയ്​ലറ്റ്​ ഫിറ്റിംഗ്​സ്​ എന്നിവയിൽ പുതുമയും ഒപ്പം ഗുണനിലവാരവും വേണം. ബാത്ത് റൂമുകളിൽ ടൈൽ പതിച്ചതിനുശേഷം വാട്ടർ ക്ലോസറ്റി​ൽ ഹൈറ്റ് വ്യത്യാസങ്ങൾ ഉണ്ടാകാൻ പാടില്ല.
ചൂടുവെള്ളത്തിനും തണുത്തവെള്ളത്തിനും വേണ്ട രീതിയിൽ ഉള്ള പൈപ്പുകൾ ഉപയോഗിക്കണം. പി വി സി , യു പി വി സി , പി പി ആർ തുടങ്ങിയവ ലഭ്യമാണ്. ഇവയെക്കുറിച്ച് ഡിസൈനറോട് ചോദിച്ച് മനസ്സിലാക്കുക.

ഒന്നാം നിലയുടെ ടോയ്​ലറ്റ് ​േഫ്ലാർ പൈപ്പ് വർക്കിനായി താഴ്ത്തു​േമ്പാൾ വേണ്ടത്ര സ്ലോപ്പ് കിട്ടന്നതിനായി സ്ലാബി​​​​െൻറ ആഴം നോക്കി ചെയ്യേണ്ടതാണ്.
ഏതൊക്കെ ചുമരിൽ കൂടി പൈപ്പ് ലൈൻ പോകുന്നുണ്ടെന്ന് വ്യക്​തമായി വരച്ച് വെക്കണം. ടവ്വൽ റോഡ്, സോപ്പ് ഡിഷ് തുടങ്ങിയവ വെക്കുന്നതിനായി ഡ്രിൽ ചെയ്യുമ്പോൾ പൈപ്പ് പൊട്ടി പോകാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. അങ്ങനെ സംഭവിച്ചാൽ ടൈലുകൾ എല്ലാം പൊളിച്ച് മാറ്റി വീണ്ടും ശരിയാക്കേണ്ടിവരും.

യൂറോപ്യൻ ​ക്ലോസറ്റുകളും വാൾമൗണ്ട് ക്ലോസറ്റുകളും ആണ് ഇന്ന് കൂടുതൽ ഉപയോഗിച്ചുവരുന്നത്. യൂറോപ്യൻ ക്ലോസറ്റുകളെ അപേക്ഷിച്ച് വാൾമൗണ്ട് ക്ലോസറ്റുകൾക്ക് വില കൂടുതൽ ഉണ്ട്. എങ്കിലും ഭംഗിയും ​േഫ്ലാർ വൃത്തിയാക്കാനുള്ള സൗകര്യവും ഈ ക്ലോസറ്റുകൾക്കുണ്ട്.
ബാത്ത്​റൂമി​​​​െൻറ വലുപ്പം അനുസരിച്ചുള്ള ഫിറ്റിംഗ്​സുകൾ വേണം തെരഞ്ഞെടുക്കാൻ. ചെറിയ ബാത്ത്​റൂം ആണെങ്കിൽ വാഷ്​ ബേസിൻ, ഡ്രൈ-വെറ്റ്​ ഏരിയ വേർതിരിച്ചുകൊണ്ടുള്ള ​േഫ്ലാറിങ്​ എന്നിവ ഒഴിവാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grihamBathroomPlumbingtoiletssanitary ware
News Summary - Bathroom fittings and plumbing - Griham
Next Story