Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക​ക​പ്പ്, ഏ​ഷ്യ​ൻ...

ലോ​ക​ക​പ്പ്, ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം; കു​വൈ​ത്ത് പൊ​രു​തി പ​ക്ഷേ, വീ​ണ്ടും തോ​ൽ​വി

text_fields
bookmark_border
kuwait against qatar in qualifiying match
cancel
camera_alt

ഖ​ത്ത​റി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് താ​ര​ത്തി​ന്റെ മു​ന്നേ​റ്റം

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ്, ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ന് വീ​ണ്ടും കാ​ലി​ട​റി. ചൊ​വ്വാ​ഴ്ച രാ​ത്രി ഫ​ർ​വാ​നി​യ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 2-1നാ​യി​രു​ന്നു ഖ​ത്ത​റി​ന്റെ ജ​യം. ഖ​ത്ത​റി​നോ​ട് വീ​ണ്ടും തോ​ൽ​വി രു​ചി​ച്ച​തോ​ടെ കു​വൈ​ത്തി​ന്റെ ഭാ​വി​യും നി​ർ​ണാ​യ​ക​മാ​യി. മാ​ർ​ച്ച് 21ന് ​ദോ​ഹ​യി​ൽ ന​ട​ന്ന മ​ത്സ​രം തോ​റ്റ​തി​നു സ്വ​ന്തം ഗ്രൗ​ണ്ടി​ൽ മ​റു​പ​ടി ന​ൽ​കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​വൈ​ത്ത് ചൊ​വ്വാ​ഴ്ച ഫ​ർ​വാ​നി​യ അ​ലി സ​ബാ​ഹ് അ​ൽ സാ​ലിം സ്റ്റേ​ഡി​യ​ത്തി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

സൗ​ജ​ന്യ പ്ര​വേ​ശ​നം ഒ​രു​ക്കി​യ സ്റ്റേ​ഡി​യ​ത്തി​ൽ കു​വൈ​ത്ത് ആ​രാ​ധ​ക​ർ ഒ​ഴു​കി​യെ​ത്തി. ഗാ​ല​റി​യു​ടെ പി​ന്തു​ണ​യി​ൽ ഖ​ത്ത​ർ ആ​ക്ര​മ​ണ​ത്തെ ചെ​റു​ത്ത കു​വൈ​ത്ത് ഇ​ട​ക്കി​ടെ പ്ര​ത്യാ​ക്ര​മ​ണ​വും അ​ഴി​ച്ചു​വി​ട്ടു. എ​ന്നാ​ൽ ആ​ദ്യ പ​കു​തി ഗോ​ൾ ര​ഹി​ത​മാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ നാ​ലു മി​നി​റ്റി​നു​ള്ളി​ൽ ഇ​രു ടീ​മു​ക​ളും മൂ​ന്ന് ഗോ​ളു​ക​ൾ നേ​ടി ക​ളി​യെ ആ​വേ​ശ​മാ​ക്കി. 77, 80 മി​നി​റ്റി​ൽ ഖ​ത്ത​റി​ന്റെ സൂ​പ്പ​ർ​താ​രം അ​ൽ മു​ഈ​സ് അ​ലി സ്‍കോ​ർ ചെ​യ്ത​പ്പോ​ൾ, 79ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് ദ​ഹം കു​വൈ​ത്തി​നാ​യി സ്കോ​ർ ചെ​യ്തു. ​ദീ​ർ​ഘ​നേ​രം പി​ടി​ച്ചു​നി​ന്ന ശേ​ഷം, ആ​ദ്യ ഗോ​ൾ വ​ഴ​ങ്ങി​യ​തി​ന് അ​ടു​ത്ത മി​നി​റ്റി​ൽ​ത​ന്നെ കു​വൈ​ത്ത് മ​റു​പ​ടി ന​ൽ​കി. കോ​ർ​ണ​റി​ൽ​നി​ന്നെ​ത്തി​യ ക്രോ​സ് ഹെ​ഡ​റി​ലൂ​ടെ ദ​ഹം വ​ല​യി​ലെ​ത്തി​ച്ചു. ര​ണ്ടു മി​നി​റ്റി​നു​ള്ളി​ൽ ജാ​സിം ജാ​ബി​റി​ന്റെ ലോ​ങ് ക്രോ​സ് ഗോ​ളാ​ക്കി അ​ൽ​മു​ഈ​സ് ഖ​ത്ത​റി​ന്റെ വി​ജ​യ​മൊ​രു​ക്കി. ഖ​ത്ത​റി​നോ​ടു വീ​ണ്ടും തോ​റ്റ​തോ​ടെ കു​വൈ​ത്ത് അ​ഫ്ഗാ​നി​സ്താ​നും ഇ​ന്ത്യ​യും ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പി​ൽ നാ​ലാം സ്ഥാ​ന​ത്താ​യി.

സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ കാ​ണി​ക​ൾ

ഇ​തോ​ടെ വ​രും മ​ത്സ​ര​ങ്ങ​ളും കു​വൈ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യി. ജൂ​ൺ ആ​റി​ന് ഇ​ന്ത്യ​യു​മാ​യും 11ന് ​അ​ഫ്ഗാ​നി​സ്താ​നു​മാ​യാ​ണ് കു​വൈ​ത്തി​ന്റെ മ​ത്സ​ര​ങ്ങ​ൾ. ഇ​വ ര​ണ്ടും ജ​യി​ച്ചാ​ലേ ലോ​ക​ക​പ്പ് യോ​ഗ്യ​ത​ക്കാ​യു​ള്ള മൂ​ന്നാം റൗ​ണ്ടി​ലേ​ക്കും ഏ​ഷ്യ​ൻ ക​പ്പി​നും കു​വൈ​ത്തി​ന് യോ​ഗ്യ​ത നേ​ടാ​നാ​കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World CupAsian CupFootball NewsKuwait NewsQualifiying match
News Summary - world cup , asian cup Qualification tournament
Next Story