Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ ക​പ്പ്...

ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത നേ​ടി ഖ​ത്ത​ർ

text_fields
bookmark_border
qatar football team
cancel
camera_alt

മ​ത്സ​ര ശേ​ഷം ഗാ​ല​റി​യെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന ഖ​ത്ത​ർ ഫു​ട്ബാ​ൾ ടീം ​അം​ഗ​ങ്ങ​ൾ

ദോ​ഹ: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​ത​വ​ണ​യും ഏ​ഷ്യ​ൻ ക​പ്പി​ൽ മു​ത്ത​മി​ട്ട​തി​ന്റെ ആ​വേ​ശ​മ​ണ​യും മു​മ്പേ ഖ​ത്ത​റി​ന് അ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ന് യോ​ഗ്യ​ത​യും സ്വ​ന്ത​മാ​യി. ലോ​ക​ക​പ്പ് 2026, ഏ​ഷ്യ​ൻ ക​പ്പ് 2027 യോ​ഗ്യ​ത റൗ​ണ്ടി​ലെ നാ​ലാം അ​ങ്ക​ത്തി​ൽ കു​വൈ​ത്തി​നെ 2-1ന് ​തോ​ൽ​പി​ച്ചാ​ണ് ഖ​ത്ത​ർ വ​ൻ​ക​ര​യു​ടെ അ​ങ്ക​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ഗ്രൂ​പ് ‘എ’​യി​ൽ ഇ​നി​യും ര​ണ്ട് മ​ത്സ​രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ഖ​ത്ത​ർ നാ​ല് ജ​യ​വു​മാ​യി 12 പോ​യ​ന്റ് സ്വ​ന്ത​മാ​ക്കി ഏ​ഷ്യ​ൻ ക​പ്പി​ലേ​ക്ക് നേ​ര​ത്തേ​ത​ന്നെ യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​ത്. 2019, 2023 ചാ​മ്പ്യ​ന്മാ​രാ​യ ഖ​ത്ത​ർ തു​ട​ർ​ച്ച​യാ​യി എ​ട്ടാം ത​വ​ണ​യാ​ണ് യോ​ഗ്യ​ത നേ​ടു​ന്ന​ത്.

മാ​ർ​ച്ച് 21ന് ​ദോ​ഹ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 3-0ത്തി​ന് ജ​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്, ഖ​ത്ത​റും കു​വൈ​ത്തും വീ​ണ്ടും ഏ​റ്റു​മു​ട്ടി​യ​ത്. കു​വൈ​ത്തി​ലെ ഫ​ർ​വാ​നി​യ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 2-1നാ​യി​രു​ന്നു ഖ​ത്ത​റി​ന്റെ ജ​യം. ഗോ​ൾ ര​ഹി​ത​മാ​യ ഒ​ന്നാം പ​കു​തി​ക്കു ശേ​ഷം, നാ​ലു മി​നി​റ്റി​നു​ള്ളി​ൽ ഇ​രു ടീ​മു​ക​ളും മൂ​ന്ന് ഗോ​ളു​ക​ളു​ടെ നേ​ട്ടം ക​ളി​യെ ആ​വേ​ശ​മാ​ക്കി. 77, 80 മി​നി​റ്റി​ൽ ഖ​ത്ത​റി​ൽ സൂ​പ്പ​ർ​താ​രം അ​ൽ മു​ഈ​സ് അ​ലി സ്‍കോ​ർ ചെ​യ്ത​പ്പോ​ൾ, 79ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് ദ​ഹം കു​വൈ​ത്തി​നാ​യി സ്കോ​ർ ചെ​യ്തു. ​വ​ല​തു കോ​ർ​ണ​റി​ൽ നി​ന്നും ഓ​ടി​യെ​ത്തി​യ അ​ക്രം അ​ഫീ​ഫ് ബോ​ക്സി​നു​ള്ളി​ൽ ന​ൽ​കി​യ ലോ​ങ് ക്രോ​സാ​യി​രു​ന്നു അ​ൽ മു​ഈ​സ് അ​ലി ആ​ദ്യ ഗോ​ളാ​ക്കി മാ​റ്റി​യ​ത്. ദീ​ർ​ഘ​നേ​രം പി​ടി​ച്ചു നി​ന്ന ശേ​ഷം, ആ​ദ്യ ഗോ​ൾ വ​ഴ​ങ്ങി​യ​തി​ന് അ​ടു​ത്ത മി​നി​റ്റി​ൽ ത​ന്നെ കു​വൈ​ത്ത് മ​റു​പ​ടി ന​ൽ​കി. കോ​ർ​ണ​റി​ൽ നി​ന്നു​മെ​ത്തി​യ ക്രോ​സ് ഹെ​ഡ് ചെ​യ്താ​യി​രു​ന്നു ദ​ഹം വ​ല​യി​ലെ​ത്തി​ച്ച​ത്. ര​ണ്ടു മി​നി​റ്റി​നു​ള്ളി​ൽ ജാ​സിം ജാ​ബി​റി​ന്റെ ലോ​ങ് ക്രോ​സി​നെ ഗോ​ളാ​ക്കി അ​ൽ​മു​ഈ​സ് ഖ​ത്ത​റി​ന്റെ വി​ജ​യ​മൊ​രു​ക്കി. ഇ​തോ​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​ത​ക്കാ​യു​ള്ള മൂ​ന്നാം റൗ​ണ്ടി​ലേ​ക്കും ഖ​ത്ത​ർ ഇ​ടം നേ​ടി. ഗ്രൂ​പ് റൗ​ണ്ടി​ൽ ജൂ​ൺ ആ​റി​ന് അ​ഫ്ഗാ​നെ​യും 11ന് ​ഇ​ന്ത്യ​യെ​യും ഖ​ത്ത​ർ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballQatar NewsAsian cup Qualification
News Summary - Qatar qualified for the Asian Cup
Next Story