Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാ​ഹ​സി​ക...

സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് ​നി​യോ​മി​ൽ പു​തി​യ കേ​ന്ദ്രം ‘ട്ര​യാം’

text_fields
bookmark_border
സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് ​നി​യോ​മി​ൽ പു​തി​യ കേ​ന്ദ്രം ‘ട്ര​യാം’
cancel
camera_alt

നി​യോ​മി​ലെ ‘ട്ര​യാം’ ടൂ​റി​സ്റ്റ്​ കേ​ന്ദ്ര​ത്തി​​ന്റെ രൂ​പ​രേ​ഖ

ത​ബൂ​ക്ക്​: നി​യോ​മി​ൽ പു​തി​യൊ​രു ടൂ​റി​സ്റ്റ്​ കേ​ന്ദ്രം കൂ​ടി വ​രു​ന്നു. അ​ഖ​ബ ഉ​ൾ​ക്ക​ട​ലി​​ന്റെ തെ​ക്കേ അ​റ്റ​ത്തു​ള്ള ബീ​ച്ചും മ​രു​ഭൂ​മി​യും സം​ഗ​മി​ക്കു​ന്ന അ​തു​ല്യ​മാ​യ സ്ഥ​ല​ത്താ​ണ് ‘ട്ര​യാം’ എ​ന്ന പേ​രി​ൽ ഈ ​പു​തി​യ ല​ക്ഷ്യ​സ്ഥാ​നം നി​ർ​മി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്റെ രൂ​പ​ത്തി​ലു​ള്ള നൂ​ത​ന​മാ​യ രൂ​പ​ക​ൽ​പ​ന​യാ​ണ് ഈ ​ല​ക്ഷ്യ​സ്ഥാ​ന​ത്തെ വ്യ​ത്യ​സ്​​ത​മാ​ക്കു​ന്ന​ത്.

പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്റെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പു​തി​യ ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ 250 മു​റി​ക​ളു​ള്ള റി​സോ​ർ​ട്ടാ​ണ്​ പ്ര​ധാ​ന കേ​ന്ദ്രം. ഇ​ത് അ​തി​ഥി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നും പ്ര​കൃ​തി ചു​റ്റു​പാ​ടു​ക​ൾ ആ​സ്വ​ദി​ക്കാ​നും അ​സാ​ധാ​ര​ണ​മാ​യ സൗ​ക​ര്യ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും ന​ൽ​കും. ത​ടാ​ക​ത്തി​​ന്റെ വ​ട​ക്ക​ൻ, തെ​ക്ക​ൻ തീ​ര​ങ്ങ​ളെ ഒ​രു പാ​ല​ത്തി​​ന്റെ മാ​തൃ​ക​യി​ൽ ബ​ന്ധി​പ്പി​ക്കു​ന്നു​ണ്ട്. ഈ ​പാ​ല​ത്തി​ന​രി​കി​ൽ നി​ന്നാ​ൽ ദൂ​രെ സൂ​ര്യാ​സ്ത​മ​യ​ത്തി​ന്റെ മ​നോ​ഹ​ര​മാ​യ ദൃ​ശ്യം ആ​സ്വ​ദി​ക്കാ​നാ​വും. ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ത്തി​​ന്റെ മു​ക​ളി​ലും താ​ഴെ​യു​മു​ള്ള നി​ല​ക​ളി​ൽ നി​ന്ന്​ ജ​ലാ​ശ​യം, ആ​കാ​ശം, ചു​റ്റു​മു​ള്ള ഭൂ​പ്ര​കൃ​തി എ​ന്നി​വ​യു​ടെ പ​നോ​ര​മി​ക് കാ​ഴ്ച​ക​ളും കാ​ണാം. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 36 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 450 മീ​റ്റ​ർ വി​സ്​​തീ​ർ​ണ​മു​ള്ള നീ​ന്ത​ൽ​ക്കു​ള​മാ​ണ്​ ​​​​ട്ര​യാ​മി​നെ വ്യ​ത്യ​സ്​​ത​മാ​ക്കു​ന്ന​ത്.

പ​വി​ഴ​പ്പു​റ്റു​ക​ളു​ള്ള ശാ​ന്ത​മാ​യ പൊ​യ്​​ക പോ​ലെ സു​ന്ദ​ര​മാ​യി​രി​ക്കും ജ​ലാ​ശ​യം. സാ​ഹ​സി​ക ടൂ​റി​സ​ത്തി​നും ഇ​വി​ടെ സാ​ധ്യ​ത​യു​ണ്ട്. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് മെ​ച്ച​പ്പെ​ടു​ത്തി​യ ആ​രോ​ഗ്യ, ഫി​റ്റ്ന​സ് സൗ​ക​ര്യ​ങ്ങ​ൾ, ആ​ഡം​ബ​ര ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ​യും ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക്​​ ആ​സ്വ​ദി​ക്കാ​നാ​കും. നി​യോ​മി​ൽ നി​ർ​മി​ക്കു​ന്ന ഭാ​വി പാ​ർ​പ്പി​ട ഉ​പ​ന​ഗ​ര​മാ​യ ‘ദി ​ലൈ​നി’​ന്​ ഏ​താ​ണ്ട്​ അ​ടു​ത്താ​ണ്​ ‘ട്ര​യാം’ ഒ​രു​ക്കു​ന്ന​ത്. പു​തി​യ ല​ക്ഷ്യ​സ്ഥാ​നം സു​സ്ഥി​ര വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പു​തി​യ നി​ല​വാ​രം ന​ൽ​കും.

സ​ഞ്ചാ​രി​ക​ൾ​ക്ക്​ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന സ​ങ്കേ​ത​മാ​യി മാ​റും. അ​ഖ​ബ ഉ​ൾ​​ക്ക​ട​ലി​ന്റെ തീ​ര​ത്ത്​ ലി​ഗ, ഇ​ബെ​ക്കോ​ൺ, സെ​റാ​ന, ഒ​ട്ടാ​മോ, നോ​ർ​ലാ​ന, അ​ക്വി​ലം, സ​ർ​ദൂ​ൻ, സി​നൂ​ർ എ​ന്നീ സു​സ്ഥി​ര പ്ര​കൃ​തി​ദ​ത്ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ സ​മീ​പ​കാ​ല പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് പു​തി​യ ല​ക്ഷ്യ​സ്ഥാ​ന​മാ​യ ​​​ട്ര​യാം ഒ​രു​ക്കു​ന്ന​ത്. തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ന​വീ​ക​ര​ണ​ത്തി​നും സു​സ്ഥി​ര​ത​ക്കും ഉ​ള്ള നി​യോ​മി​​ന്റെ പ്ര​തി​ബ​ദ്ധ​ത​യെ ഇ​ത്​ ഉ​ൾ​ക്കൊ​ള്ളു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NeomAdventure TourismTryam
News Summary - 'Tryam', a new center for adventure tourism in Neom
Next Story