Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​ജീ​ബി​നെ...

ന​ജീ​ബി​നെ യു.​എ.​ഇ​യി​ലേ​ക്ക്​ ക്ഷ​ണി​ച്ച്​ മ​ല​യാ​ളി സം​രം​ഭ​ക​ൻ

text_fields
bookmark_border
najeeb and wife safiya
cancel
camera_alt

ന​ജീ​ബും ഭാ​ര്യ സ​ഫി​യ​ത്തും

ദു​ബൈ: ആ​ടു ജീ​വി​ത​ത്തി​ലെ യ​ഥാ​ർ​ഥ നാ​യ​ക​ൻ​ ന​ജീ​ബി​നും കു​ടും​ബ​ത്തി​നും യു.​എ.​ഇ കാ​ണാ​നു​ള്ള അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത്​ മ​ല​യാ​ളി സം​രം​ഭ​ക​ൻ. യു.​എ.​ഇ​യി​ലെ സ്മാ​ർ​ട്ട്​ ട്രാ​വ​ൽ​സ്​ ഉ​ട​മ അ​ഫി അ​ഹ്മ​ദാ​ണ് ന​ജീ​ബി​നും കു​ടും​ബ​ത്തി​നും വി​മാ​ന​ ടി​ക്ക​റ്റും വി​സ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ൾ വ​ഹി​ക്കാ​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​ത്. മാ​ർ​ച്ച്​ 28ന്​ ​ന​ജീ​ബി​ന്‍റെ ജീ​വി​തം ‘ആ​ടു ജീ​വി​തം’ എ​ന്ന​പേ​രി​ൽ യു.​എ.​ഇ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തിയിരിക്കുകയാണ്.

ന​ജീ​ബി​ന്‍റെ ജീ​വി​തം ഓ​രോ പ്ര​വാ​സി​ക്കും ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ളാ​ണ്​ സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന്​ അ​ഫി അ​ഹ്മ​ദ്​ പ​റ​ഞ്ഞു. അ​ദ്ദേ​ഹം അ​നു​ഭ​വി​ച്ച ക​ഷ്ട​ത​ക​ൾ വി​വ​രി​ക്കാ​നാ​വാ​ത്ത​താ​ണ്. വെ​ള്ളി​ത്തി​ര​യി​ലൂ​ടെ ആ ​ജീ​വി​തം ഇ​ന്ന്​​ പു​റം ലോ​ക​ത്തെ​ത്തു​ക​യാ​ണ്. ഈ ​വേ​ള​യി​ൽ അ​ദ്ദേ​ഹ​ത്തി​നും കു​ടും​ബ​ത്തി​നും​ ഒ​രു സ​ന്തോ​ഷം ന​ൽ​ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹം. ദു​ബൈ​യി​ൽ ബു​ർ​ജ്​ ഖ​ലീ​ഫ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ദ്ഭു​ത​ങ്ങ​ൾ കാ​ണാ​നും അ​നു​ഭ​വി​ക്കാ​നു​മു​ള്ള അ​വ​സ​രം ന​ൽ​കാ​നാ​ണ്​ ആ​ഗ്ര​ഹം. അ​ദ്ദേ​ഹ​വും കു​ടും​ബ​വും ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ മു​ഴു​വ​ൻ ചെ​ല​വു​ക​ളും വ​ഹി​ക്കാ​നാ​ണ്​ സ്മാ​ർ​ട്ട്​ ട്രാ​വ​ലി​ന്‍റെ തീ​രു​മാ​ന​മെ​ന്നും അ​ഫി അ​ഹ്മ​ദ്​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഫു​ട്​​ബാ​ൾ ലോ​ക​ക​പ്പ്​ വേ​ള​യി​ൽ വാ​ഴ​ക്കാ​ട്​ സ്വ​ദേ​ശി സു​ബൈ​റി​നെ​യും കോ​വി​ഡ്​ സ​മ​യ​ത്ത്​ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ നൗ​ഷാ​ദി​നെ​യും ഇ​ദ്ദേ​ഹം ഗ​ൾ​ഫി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsAadujeevitham
News Summary - Malayalam entrepreneur invites Najeeb to UAE
Next Story