Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ൽ​ഖോ​ർ റോ​ഡ്​...

റാ​സ​ൽ​ഖോ​ർ റോ​ഡ്​ വീ​തി​കൂ​ട്ടി വി​ക​സി​പ്പി​ക്ക​ൽ പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
റാ​സ​ൽ​ഖോ​ർ റോ​ഡ്​ വീ​തി​കൂ​ട്ടി വി​ക​സി​പ്പി​ക്ക​ൽ പൂ​ർ​ത്തി​യാ​യി
cancel
camera_alt

വീ​തി​കൂ​ട്ടി വി​ക​സി​പ്പി​ക്ക​ൽ പൂ​ർ​ത്തി​യാ​യ റാ​സ​ൽ​ഖോ​ർ റോ​ഡ്

മൂ​ന്ന്​ ലെ​യ്​​നു​ക​ളാ​യി​രു​ന്ന റോ​ഡ്​ നാ​ല്​ ലെ​യ്​​നു​ക​ളാ​ക്കി

ദു​ബൈ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ റാ​സ​ൽ​ഖോ​ർ റോ​ഡ്​ വീ​തി​കൂ​ട്ടി വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി. ബൂ ​ഖ​ദ്​​റ ക​വ​ല മു​ത​ൽ അ​ൽ​ഖൈ​ൽ റോ​ഡ്​ ക​വ​ല വ​രെ​യാ​ണ്​ ര​ണ്ടു ഭാ​ഗ​ത്തേ​ക്കും മൂ​ന്നു കി.​മീ​റ്റ​ർ ദൂ​ര​ത്തി​ൽ റോ​ഡ്​ വി​ക​സി​പ്പി​ച്ച​ത്. മൂ​ന്ന്​ ലെ​യ്​​നു​ക​ളാ​യി​രു​ന്ന റോ​ഡ്​ നാ​ല്​ ലെ​യ്​​നു​ക​ളാ​ക്കി​യാ​ണ്​ വി​ക​സി​പ്പി​ച്ച​ത്. ദു​ബൈ-​അ​ൽ ഐ​ൻ റോ​ഡി​ന്‍റെ ദി​ശ​യി​ലേ​ക്ക്​ റാ​സ​ൽ​ഖോ​ർ റോ​ഡി​ൽ​നി​ന്ന്​ തി​രി​യു​ന്ന​തി​നു​ള്ള ഉ​പ റോ​ഡ് ഒ​ന്നി​ൽ​നി​ന്ന് ര​ണ്ട് വ​രി​യാ​യി ഏ​പ്രി​ൽ മാ​സ​ത്തോ​ടെ വി​ക​സി​പ്പി​ക്കു​മെ​ന്നും ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ദു​ബൈ ന​ഗ​ര​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ മെ​ച്ച​പ്പെ​ടു​ത്ത​ൽ ല​ക്ഷ്യ​മി​ട്ടാ​ണ്​ ആ​ർ.​ടി.​എ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ന​ഗ​ര​വ​ത്ക​ര​ണ​വും ജ​ന​സം​ഖ്യ വ​ർ​ധ​ന​വു​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ പ്ര​ധാ​ന​മാ​യും വി​ക​സ​നം ന​ട​പ്പാ​ക്കു​ന്ന​ത്. നി​ര​വ​ധി വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന സ്ഥ​ല​വും വി​വി​ധ റെ​സി​ഡ​ൻ​ഷ്യ​ൽ, വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ലാ​യി ഏ​ക​ദേ​ശം 6.5ല​ക്ഷം പേ​ർ താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന​യി​ട​വു​മാ​ണ്​ റാ​സ​ൽ​ഖോ​ർ റോ​ഡ്. റോ​ഡ്​ വി​ക​സ​നം ര​ണ്ട്​ ദി​ശ​യി​​ലേ​ക്കു​മു​ള്ള ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​ണ്​ നി​ല​വി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ. റാ​സ​ൽ​ഖോ​ർ റോ​ഡി​ൽ മ​ണി​ക്കൂ​റി​ൽ 6,000 വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യി​രു​ന്ന​ത്​ ​പു​തി​യ വി​ക​സ​നം പൂ​ർ​ത്തി​യാ​യ​തോ​ടെ 8,000ആ​കും. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലെ യാ​ത്രാ​സ​മ​യം 33ശ​ത​മാ​നം കു​റ​ക്കാ​നും ഇ​ത്​ സ​ഹാ​യി​ക്കും. അ​തോ​ടൊ​പ്പം ദു​ബൈ-​അ​ൽ ഐ​ൻ റോ​ഡി​ന്‍റെ ദി​ശ​യി​ലേ​ക്ക്​ റാ​സ​ൽ​ഖോ​ർ റോ​ഡി​ൽ​നി​ന്ന്​ തി​രി​യു​ന്ന​തി​നു​ള്ള ഉ​പ റോ​ഡ് വി​ക​സ​നം മ​ണി​ക്കൂ​റി​ൽ 1,000 വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യി​രു​ന്ന​ത്​ ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expansionras al khor road
News Summary - Rasalkhor Road Widening Completed
Next Story