Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഡ്രൈവിങ്​ ലൈസൻസ്​...

ഡ്രൈവിങ്​ ലൈസൻസ്​ പരിഷ്കാരം; പഠനം ഭാരമാകും ഫീസും ഉയർന്നേക്കും

text_fields
bookmark_border
driving test
cancel
camera_alt

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ടെ​സ്റ്റി​ന് ‘എ​ച്ച്’ ഒ​ഴി​വാ​ക്കി പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​തോ​ടെ പ​രി​ശീ​ല​നം ക​ഠി​ന​മാ​കും. ഫീ​സും​ ഉ​യ​ർ​ന്നേ​ക്കാം. പ​ഴ​യ പ​രി​ശീ​ല​ന രീ​തി​യെ​ക്കാ​ൾ സ​ങ്കീ​ർ​ണ​മാ​ണ് പു​തി​യ​ത്. കൂ​ടു​ത​ൽ ക്ലാ​സു​ക​ൾ വേ​ണ്ടി​വ​രും. ഡ്രൈ​വി​ങ് സ്കൂ​ളു​ക​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും വ​ർ​ധി​പ്പി​ക്കേ​ണ്ടി​വ​രും. ഈ ​തു​ക ക​ണ്ടെ​ത്താ​ൻ ഫീ​സ് വ​ർ​ധ​ന അ​നി​വാ​ര്യ​മാ​ണ്. ഡ്രൈ​വി​ങ് സ്കൂ​ളി​ലെ വാ​ഹ​ന​ത്തി​ൽ ഡാ​ഷ് കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. മേ​യ് മു​ത​ൽ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ തു​ട​ങ്ങു​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ സ​മ​ഗ്ര​മാ​യ മാ​റ്റ​ത്തി​ന് സാ​ധ്യ​ത കു​റ​വാ​ണ്.

അ​ഞ്ച് ടെ​സ്റ്റി​ങ് ഗ്രൗ​ണ്ടു​ക​ൾ മാ​ത്ര​മാ​ണ് മോ​ട്ട​ർ വാ​ഹ​ന​വ​കു​പ്പി​നു​ള്ള​ത്. ബാ​ക്കി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മോ​ട്ട​ർ വാ​ഹ​ന​വ​കു​പ്പോ ഡ്രൈ​വി​ങ് സ്കൂ​ളു​കാ​രോ വാ​ട​ക​ക്ക് എ​ടു​ക്കു​ന്ന ഗ്രൗ​ണ്ടു​ക​ളി​ലോ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലോ ആ​ണ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. പ​ല​യി​ട​ത്തും പു​തി​യ രീ​തി​യി​ൽ ടെ​സ്റ്റ് ന​ട​ത്താ​ൻ സൗ​ക​ര്യ​ങ്ങ​ളി​ല്ല. സ്വ​ന്ത​മാ​യി ആ​ധു​നി​ക ടെ​സ്റ്റി​ങ് ഗ്രൗ​ണ്ട് തു​ട​ങ്ങാ​ൻ സ​ർ​ക്കാ​റി​ന്റെ കൈ​യി​ൽ പ​ണ​വു​മി​ല്ല.ഇ​പ്പോ​ൾ 30 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് 10,000 മു​ത​ൽ 15,000 രൂ​പ​വ​രെ ഡ്രൈ​വി​ങ് സ്കൂ​ളു​ക​ൾ വാ​ങ്ങു​ന്നു​ണ്ട്. ലൈ​സ​ൻ​സ് ഫീ​സ് ഉ​ൾ​പ്പെ​ടെ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ടെ​സ്റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഓ​രോ ദി​വ​സ​ത്തെ ക്ലാ​സി​നും അ​ധി​ക​നി​ര​ക്കും ന​ൽ​ക​ണം. പ്ര​വ​ർ​ത്ത​ന ചെ​ല​വ് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഡ്രൈ​വി​ങ് സ്കൂ​ളു​ക​ൾ​ക്ക് നി​ര​ക്കു​ക​ൾ ഉ​യ​ർ​ത്തേ​ണ്ടി​വ​രും.

ലൈ​സ​ൻ​സ് പ​രി​ശീ​ല​ന​ത്തി​ന് വാ​ങ്ങാ​വു​ന്ന ഫീ​സി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നി​ല്ല. ഇ​ത് സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MVDKerala MVDDriving license examination
News Summary - Kerala MVD revamp Driving license examination
Next Story