Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാമറയിൽ പതിഞ്ഞത് ഒരു...

കാമറയിൽ പതിഞ്ഞത് ഒരു തലയും നാലുകാലുമുള്ള ‘വിചിത്ര മനുഷ്യൻ’; തട്ടിപ്പുനീക്കം പാളിയതോടെ കാലെണ്ണി പിഴയിട്ട് എം.വി.ഡി

text_fields
bookmark_border
MVD Kerala
cancel

നിർമിത ബുദ്ധി കാമറയുടെ പിഴയിൽനിന്ന് രക്ഷ​പ്പെടാൻ വളഞ്ഞ വഴി നോക്കിയതാണ്. ഹെൽമറ്റില്ലാ യാത്രക്കിടയിൽ, എ.ഐ കാമറക്ക് അരികിലെത്തിയപ്പോൾ കൂട്ടുകാരന്റെ ജാക്കറ്റിനുള്ളിൽ തല പൂഴ്ത്തി രക്ഷപ്പെടാനുള്ള തത്രപ്പാടിലായിരുന്നു. എന്നാൽ, തല ഒളിപ്പിക്കുന്ന തിരക്കിനിടയിൽ കാൽ കാമറക്ക് പിടികൊടുക്കാതെ ഒളിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതേയില്ല.

കാമറയിൽ പതിഞ്ഞ ‘വിചിത്ര ജീവി’യെ ​മോട്ടോർ വാഹന വകുപ്പിന് കൃത്യമായി പിടികിട്ടി. ഇത് വിചിത്ര ജീവി ഒന്നുമ​ല്ലെന്ന് സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ട് അവർ നാട്ടുകാരെ അറിയിക്കുകയും ചെയ്തു. ഹെൽമറ്റില്ലാത്തതിന് പിഴയിൽനിന്ന് രക്ഷപ്പെടാൻ ചെയ്ത ‘വീരകൃത്യ’ത്തിന് കാലിന്റെ എണ്ണമെടുത്ത് നല്ലൊരു പിഴയും കൊടുത്തു. കാലൻ എണ്ണമെടുക്കാതിരിക്കാനാണ് കാമറ തൽക്കാലം കാലിന്റെ എണ്ണമെടുത്തത് എ​ന്ന വിശദീകരണവും. അൽപം വെളിവ് വരാൻ തല കുറച്ച് കാറ്റ് കൊള്ളട്ടെയെന്ന് എഫ്.ബി പോസ്റ്റിൽ എം.വി.ഡി കേരളയുടെ വക ട്രോളും...


എം.വി.ഡി കേരളയു​ടെ ​പോസ്റ്റ്

പാത്തും പതുങ്ങിയും നിർമ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ.

തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടേയോ ഉപദേശം കേട്ട് കൂട്ടുകാരന്റെ ജാക്കറ്റിനകത്ത് തല മൂടി പോയതാണ് . അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല....... പക്ഷേ ക്യാമറ വിട്ടില്ല. കാലിന്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു.

കാലൻ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തൽക്കാലം കാലിന്റെ എണ്ണമെടുത്തത്.

തല കുറച്ച് കാറ്റ് കൊള്ളട്ടെ..

അല്പം വെളിവ് വരാൻ അതല്ലേ നല്ലത്?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AI CameraMVD Kerala
News Summary - A 'strange man' with four legs was caught on camera; MVD fined fraudsters
Next Story