Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഒത്തൊരുമയുടെ...

ഒത്തൊരുമയുടെ സന്ദേശമായി പൗരത്വ സംരക്ഷണ സദസ്സ്

text_fields
bookmark_border
ഒത്തൊരുമയുടെ സന്ദേശമായി പൗരത്വ സംരക്ഷണ സദസ്സ്
cancel

കൊ​ല്ലം: മ​താ​ടി​സ്ഥാ​ന​ത്തി​ൽ പൗ​ര​ത്വം വി​ഭ​ജി​ക്കു​ന്ന​തി​നെ​തി​രെ ഒ​ത്തൊ​രു​മ​യു​ടെ സ​ന്ദേ​ശ​മു​യ​ർ​ത്തി ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പൗ​ര​ത്വ സം​ര​ക്ഷ​ണ സ​ദ​സ്സ്​. ന്യൂ​ന​പ​ക്ഷ വേ​ട്ട​യി​ലൂ​ടെ ലോ​ക​ത്തി​നു​ മു​ന്നി​ൽ ത​ന്നെ ഇ​ന്ത്യ​യെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ്​ ആ​ർ.​എ​സ്.​എ​സ്​ നേ​തൃ​ത്വം ചെ​യ്യു​ന്ന​തെ​ന്ന വി​കാ​ര​മാ​ണ്​ ഉ​ദ്​​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കു​വെ​ച്ച​ത്. പീ​ര​ങ്കി മൈ​താ​നം നി​റ​ഞ്ഞ സ​ദ​സ്സ്​​ കൈ​യ​ടി​യോ​ടെ​യാ​ണ്​ പൗ​ര​ത്വ​ഭേ​ദ​ഗ​തി​ക്കും പൗ​ര​ത്വ ര​ജി​സ്റ്റ​റി​നും ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ൾ​ക്കും കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ൽ സ്ഥാ​ന​മി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളെ സ്വീ​ക​രി​ച്ച​ത്.

ഇ​ല​ക്ട​റ​ൽ ബോ​ണ്ട്​ അ​ഴി​മ​തി​യും പ്ര​തി​പ​ക്ഷ സ്വ​ര​ങ്ങ​ളെ ത​ല​ങ്ങും വി​ല​ങ്ങും അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നെ കു​റി​ച്ചും പ​റ​ഞ്ഞു​തു​ട​ങ്ങി​യ മു​ഖ്യ​മ​ന്ത്രി, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ മ​ത​നി​ര​പേ​ക്ഷ ഭ​ര​ണ​ഘ​ട​ന​യെ ത​ള്ളി​ക്ക​ള​യു​ന്ന സം​ഘ്​​പ​രി​വാ​ർ നേ​തൃ​ത്വ​ത്തി​ന്‍റെ ന​യ​ന​ട​പ​ടി​ക​ളെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ്​ വി​മ​ർ​ശി​ച്ച​ത്. രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം, ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ഒ​രു​മി​ച്ചു​നി​ന്നി​ല്ലെ​ങ്കി​ൽ പി​ന്നെ ഏ​ത്​ കാ​ര്യ​ത്തി​ലാ​ണ്​ ഒ​രു​മി​ച്ചു​നി​ൽ​ക്കു​ക​യെ​ന്ന്​ കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ടു​ക​ളോ​ടു​ള്ള വി​മ​ർ​ശ​ന​മാ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന​ത്ത്​ യോ​ജി​ച്ച പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ നി​ന്ന്​ പി​ന്മാ​റി​യ​ത്​ ദേ​ശീ​യ നേ​തൃ​ത്വം ത​ട​സ്സം പി​ടി​ച്ച​തു​കൊ​ണ്ടാ​ണെ​ന്നും സി.​എ.​എ ന​ട​പ്പാ​ക്കി​യി​ട്ടും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ഒ​ര​ക്ഷ​രം മി​ണ്ടാ​ത്ത​തെ​ന്തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ക​ന​ത്ത പ്ര​തി​രോ​ധ​മു​യ​ർ​ത്താ​ൻ ഇ​ട​തു​പ​ക്ഷം എ​ന്നും മു​ന്നി​ലു​ണ്ടാ​കു​മെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

എം.​എ​ൽ.​എ​മാ​രാ​യ സു​ജി​ത്​ വി​ജ​യ​ൻ​പി​ള്ള, എം. ​നൗ​ഷാ​ദ്, ജി.​എ​സ്. ജ​യ​ലാ​ൽ, പി.​എ​സ്. സു​പാ​ൽ, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ പി.​കെ. ഗോ​പ​ൻ, മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്​​റ്റ്, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എ​സ്. സു​ദേ​വ​ൻ, ജെ. ​മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ, കെ. ​രാ​ജു എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MessageUnityCitizen Protection
News Summary - Citizen-protection-message-unity
Next Story