Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകഞ്ചാവിനെചൊല്ലി...

കഞ്ചാവിനെചൊല്ലി തർക്കം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചവർ അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവിനെചൊല്ലി തർക്കം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചവർ അറസ്റ്റിൽ
cancel
camera_alt

ഗി​രീ​ഷ്, പ്ര​ജി​ത്ത്​

കൊ​ല്ലം: മ​ദ്യ​പാ​ന​ത്തി​നി​ടെ ക​ഞ്ചാ​വ് വ്യാ​പാ​ര​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ നാ​ൽ​പ്പ​ത്തി​ര​ണ്ടു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കാ​പ്പ പ്ര​തി​യും കൂ​ട്ടാ​ളി​യും പൊ​ലീ​സ്​ പി​ടി​യി​ൽ. കാ​പ്പ പ്ര​തി​യാ​യ ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ൽ ചേ​രി​യി​ൽ പാ​വൂ​ര​ഴി​ക​ത്ത് വീ​ട്ടി​ൽ മി​ന്ന​ൽ ഗി​രീ​ഷ് എ​ന്ന ഗി​രീ​ഷ് (46), ഇ​യാ​ളു​ടെ കൂ​ട്ടാ​ളി ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ൽ ചേ​രി​യി​ൽ ഓം​ചേ​രി കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ പ്ര​ജി​ത്ത് (38) എ​ന്നി​വ​രാ​ണ് ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ൽ സ്വ​ദേ​ശി ബാ​ലാ​ജി​യെ ആ​ണ് ഇ​വ​ർ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ മ​രു​ത്ത​ടി ഓം​ചേ​രി മ​ഠ​ത്തി​ന് സ​മീ​പം ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ബാ​ലാ​ജി​യും ഗി​രീ​ഷും ത​മ്മി​ൽ ക​ഞ്ചാ​വ് വ്യാ​പാ​ര​ത്തെ​പ​റ്റി ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് ഗി​രീ​ഷും ഇ​യാ​ളു​ടെ കൂ​ട്ടാ​ളി പ്ര​ജി​ത്തും ചേ​ർ​ന്ന് ബി​യ​ർ കു​പ്പി ഉ​പ​യോ​ഗി​ച്ച് ഇ​യാ​ളെ മ​ർ​ദി​ച്ചു. കു​പ്പി​കൊ​ണ്ട് ത​ല​യി​ൽ അ​ടി​ച്ച് പൊ​ട്ടി​ച്ച ശേ​ഷം ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ കു​ത്തി മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ ഉ​ദ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ വി​നോ​ദ്, പ്ര​ദീ​പ്, സു​ദ​ർ​ശ​ന​ൻ, എ​സ്.​സി.​പി.​ഒ അ​ബു താ​ഹി​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConflictCannabisArrest
News Summary - Conflict over cannabis; Those who tried to kill the youth were arrested
Next Story